HOME
DETAILS

ഈ പഴങ്ങള്‍ തൊലി കളയാതെ കഴിക്കല്ലേ…

  
backup
May 12 2023 | 10:05 AM

5-fruits-and-vegetables-you-should-eat-without-the-skin

ഈ പഴങ്ങള്‍ തൊലി കളയാതെ കഴിക്കല്ലേ…

പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കൂ. ഇവ നിത്യജീവിതത്തിന്റെ ഭാഗമാക്കൂ. ഓരോ സമയത്തേയും ഭക്ഷണത്തില്‍ ഉള്‍പെടുത്തൂ എന്നൊക്കെ കേട്ടു വളരുന്നവരാണ് നമ്മള്‍. നിരവധി കാരണങ്ങളുമുണ്ട് അതിന്. കാരണം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളവയാണ് പഴങ്ങളും പച്ചക്കറികളും. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല താനും. എന്നാല്‍ തര്‍ക്കമുള്ള ഒരു കാര്യമുണ്ട്. പഴങ്ങള്‍ തൊലിയോടെ കഴിക്കണോ അതോ തൊലി കളഞ്ഞ് കഴിക്കണോ. പല പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലികള്‍ കളയുന്നത് നല്ലതല്ലെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. അതില്‍ ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, കീടനാശിനി ഉള്‍പെടെയുള്ളവ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
തൊലി കളയാതെ കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും ആപ്പിള്‍ സിഡെര്‍ വിനെഗറോ ഉപ്പുവെള്ളമോ ഉപയോഗിച്ച് കഴുകുന്നത് ഒരളവോളം അതിലടങ്ങിയിട്ടുള്ള കീടനാശിനികള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. എന്നാലും ചില പഴങ്ങളും പച്ചക്കറികളും തൊലി കളയുന്നതാണ് ഉചിതം.

പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയേണ്ടതിന്റെ കാരണങ്ങള്‍ ഇതാ…

കീടനാശിനികളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു

പഴങ്ങളും പച്ചക്കറികളും വളര്‍ത്തുമ്പോള്‍ പ്രയോഗിക്കുന്ന വിഷവസ്തുക്കളും അണുക്കളും കീടനാശിനികളും പലപ്പോഴും അവയുടെ തൊലിയില്‍ അടിഞ്ഞു കൂടുന്നു. ഇത് ഭക്ഷണത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, ആളുകളില്‍ നിരവധി അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

രുചി വ്യത്യാസം

ചില പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലികള്‍ കടുപ്പമുള്ളതും നാരുകള്‍ അടങ്ങിയതും കയ്പ്പുനിറഞ്ഞതുമാകും. ഇവ നീക്കം ചെയ്തില്ലെങ്കില്‍ പഴത്തിന്റെയോ പച്ചക്കറിയുടെയും യഥാര്‍ഥ രുചി നഷ്ടപ്പെടും.അതുകൊണ്ട് തന്നെ തൊലി കളഞ്ഞ് കഴിക്കുമ്പോള്‍ അവയുടെ രുചി വര്‍ധിക്കുകയും ചെയ്യും.

ദഹിക്കാന്‍ എളുപ്പം

അമിതമായ നാരുകളുള്ള തൊലികള്‍ അടങ്ങിയവ പലപ്പോഴും ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു,. ഇത് ശരീരവണ്ണം, ദഹനക്കേട്, മലവിസര്‍ജ്ജനം, കുടല്‍ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു. അതിനാല്‍, ദഹനപ്രശ്‌നങ്ങളുള്ള ആളുകള്‍ എല്ലായ്‌പ്പോഴും കഴിക്കുന്നതിനുമുമ്പ് പഴങ്ങളും പച്ചക്കറികളും തൊലി കളയാന്‍ നിര്‍ദേശിക്കാറുണ്ട്.

തൊലി കളഞ്ഞ് കഴിക്കേണ്ട ചില പഴങ്ങളും പച്ചക്കറികളും

മാമ്പഴം

മാമ്പഴത്തിന്റെ തൊലിയില്‍ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഉറുഷിയോള്‍ എന്ന ഹാനികരമായ സംയുക്തം ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല മാര്‍ക്കറ്റില്‍ ലഭിക്കുന്ന മാമ്പഴത്തില്‍ പലപ്പോഴും മാരകമായ കീടനാശിനികളുടെ അംശമുണ്ടാവാനും സാധ്യതയുണ്ട്. അതുകൊണ്ട് കഴിക്കുന്നതിനുമുമ്പ് മാമ്പഴത്തിന്റെ തൊലി കളഞ്ഞ് കഴിക്കുന്നത് എല്ലായ്‌പ്പോഴും സുരക്ഷിതമാണ്.

അവോക്കാഡോ

ഒരുപാട് പോഷകങ്ങള്‍ അടങ്ങിയ പഴമാണ് അവോക്കാഡോ. അതിന്റെ യഥാര്‍ഥ രുചി ലഭിക്കണമെങ്കില്‍ തൊലി കളയണം.ഇതിന്റെ തൊലി കട്ടിയുള്ളതും കയ്പ് നിറഞ്ഞതുമാണ്.

മധുരക്കിഴങ്ങ്

ഉരുളക്കിഴങ്ങിന്റെ തൊലി ആരോഗ്യകരവും രുചികരവുമാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നതിനുമുമ്പ് തൊലി കളയണം. മധുരക്കിഴങ്ങിന്റെ കട്ടിയേറിയതും നാരുകളുള്ളതുമായ തൊലി ദഹിപ്പിക്കാന്‍ പ്രയാസമാണ്. ഇത് വയറുവേദന ഉള്‍പ്പെടെയുള്ള കുടലുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മത്തങ്ങ

മത്തങ്ങയുടെ തൊലി ഭക്ഷ്യയോഗ്യമാണ്. എന്നിരുന്നാലും, പാചകം ചെയ്യുമ്പോള്‍ അത് വെന്തുവരാന്‍ വളരെ സമയമെടുക്കും. അതുകൊണ്ട് മത്തങ്ങ തൊലി കളയുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.

നാരങ്ങ,ഓറഞ്ച്

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ കട്ടിയുള്ള തൊലി കയ്പ്പുള്ളതാണ്. മാത്രമല്ല, ഈ തൊലികള്‍ ദഹിപ്പിക്കാനും ബുദ്ധിമുട്ടായിരിക്കും.അതുകൊണ്ട് തന്നെ തൊലി കളഞ്ഞ് കഴിക്കുന്നതാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago