സൂക്ഷിച്ച് പറഞ്ഞോളൂ… നിങ്ങളുടെ സ്വകാര്യ സംഭാക്ഷണങ്ങള്‍ വാട്‌സ് ആപ്പ് ചോര്‍ത്തുന്നുണ്ടോ? പരിശോധിക്കാം….
സ്വകാര്യ സംഭാക്ഷണങ്ങള്‍ വാട്‌സ് ആപ്പ് ചോര്‍ത്തുന്നുണ്ടോ?
ഇനി എന്തു പറയുമ്പോഴും രണ്ട് വട്ടം ആലോചിച്ചോളൂ.. ഇല്ലെങ്കില്‍ പണി കിട്ടും. പല സാഹചര്യങ്ങളിലും നിങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും വാട്‌സ് ആപ്പ് ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്.
വാട്ട്‌സ്ആപ്പ് സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതായി അടുത്തിടെ ആശങ്കകള്‍ ഉണ്ടായിരുന്നു. ഈ ആശങ്കകള്‍ ട്വിറ്ററിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ഡാബിരി ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സോഷ്യല്‍ മീഡിയ സംഭവം ചര്‍ച്ച ചെയ്യുന്നത്.
താന്‍ ഉറങ്ങുമ്പോള്‍ വാട്ട്‌സ്ആപ്പ് തന്റെ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ചിരുന്നതായി മനസിലാക്കി. രാവിലെ 6 മണിക്ക് ഉറക്കമുണര്‍ന്നപ്പോള്‍ മാത്രമാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. ഈ ട്വീറ്റിനെ ശരിവെച്ചുകൊണ്ട് 'വാട്‌സ് ആപ്പിനെ വിശ്വസിക്കാന്‍ കഴിയില്ല' എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് എലോണ്‍ മസ്‌ക് രംഗത്തെത്തി.
WhatsApp has been using the microphone in the background, while I was asleep and since I woke up at 6AM (and that's just a part of the timeline!) What's going on? pic.twitter.com/pNIfe4VlHV
— Foad Dabiri (@foaddabiri) May 6, 2023
WhatsApp cannot be trusted https://t.co/3gdNxZOLLy
— Elon Musk (@elonmusk) May 9, 2023
അതേസമയം ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലംഘനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
എന്നാല്‍ പ്രൈവസി ഡാഷ്‌ബോര്‍ഡുകളില്‍ തെറ്റായ വിവരങ്ങള്‍ ദൃശ്യമാകാന്‍ കാരണമായ ആന്‍ഡ്രോയിഡിലെ ബഗാണ് പ്രശ്‌നത്തിന് കാരണമെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോം അതിന്റെ പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും കോളുകളും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് സ്ഥിരീകരിച്ചു, അത് ആര്‍ക്കും കേള്‍ക്കാനോ വായിക്കാനോ കഴിയില്ലെന്ന് ഉറപ്പാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ മൈക്രോഫോണ്‍ ക്രമീകരണങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്നും അത് ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് ആപ്പിനെ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാമെന്നും വാട്ട്‌സ്ആപ്പ് ഊന്നിപ്പറയുന്നു.
പ്രശ്‌നം പോസ്റ്റ് ചെയ്ത ട്വിറ്റര്‍ എഞ്ചിനീയറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നം അന്വേഷിച്ച് പരിഹരിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്‌സ്ആപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഒരു ഉപയോക്താവ് ഒരു കോള്‍ ചെയ്യുമ്പോഴോ വോയ്‌സ് കുറിപ്പോ വീഡിയോയോ റെക്കോര്‍ഡ് ചെയ്യുമ്പോഴോ മാത്രമേ മൈക്രോഫോണ്‍ ആക്‌സസ് ചെയ്യുകയുള്ളൂവെന്നും ഈ ആശയവിനിമയങ്ങളും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സംരക്ഷിക്കപ്പെടുമെന്നും വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.
iPhoneല്‍ നിങ്ങളുടെ മൈക്രോഫോണ്‍ എങ്ങനെ ഓഫ് ചെയ്യാം
സെറ്റിങ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പിന്നീട് Siri & Search ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് 'ഹേയ് സിരി' ,സിരിയുടെ സൈഡ് ബട്ടണ്‍ അമര്‍ത്തുക
ലോക്ക് ചെയ്യുമ്പോള്‍ സിരി അനുവദിക്കുക എന്നിവ ക്ലിക്ക് ചെയ്യുക.
സിരി ഓഫാക്കാന്‍, 'ലോക്ക് ചെയ്യുമ്പോള്‍ സിരി അനുവദിക്കുക' തിരഞ്ഞെടുത്തതിന് ശേഷം ഒരു പോപ്പ്അപ്പ് വിന്‍ഡോ ദൃശ്യമാകുമ്പോള്‍ 'സിരി ഓഫ് ചെയ്യുക' എന്നത് ടാപ്പ് ചെയ്യുക.
Androidല്‍ നിങ്ങളുടെ മൈക്രോഫോണ്‍ എങ്ങനെ ഓഫാക്കാം
സെറ്റിങ്‌സ് ഓപ്്ഷന്‍ ക്ലിക്ക് ചെയ്യുക.
പിന്നീട് വരുന്ന സ്‌ക്രീനില്‍ നിന്ന് ഗൂഗിള്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത് വരുന്ന ലിസ്റ്റില്‍ നിന്ന് സെര്‍ച്ച്,അസിസ്റ്റന്റ് & വോയിസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ഹേയ് ഗൂഗിള്‍&വോയിസ് മാച്ച് സെലക്ട് ചെയ്ത് ഹേയ് ഗൂഗിള്‍ ഓപ്ഷന്‍ ഓഫാക്കി വയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."