സ്വർണക്കടത്ത് ഗൂഢാലോചന കേസ്: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പിന്നിൽ വലിയ തിമിംഗലങ്ങളെന്ന്
തിരുവനന്തപുരം
സ്വർണക്കടത്ത് വിവാദങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ സരിത എസ്.നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരേ മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
സ്വപ്‌നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി പി.സി ജോർജ് സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തു വന്നതോടെയാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലിസ് തീരുമാനിച്ചത്.
തന്നെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണുണ്ടായത്. ഇതിനു പിന്നിൽ പി.സി ജോർജല്ല. വലിയ തിമിംഗലങ്ങൾ ഗൂഢാലോചനയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രമായുണ്ടെന്നും സരിതപറഞ്ഞു. രാഷ്ട്രീയക്കാരല്ല ഇതിനു പിന്നിലുള്ളത്.
പി.സി ജോർജ്, സ്വപ്‌ന, സരിത്ത്, ക്രൈംനന്ദകുമാർ എന്നിവരാണ് തന്നെ ഇതിലേക്ക് വലിച്ചിഴതെന്നും സരിത ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചതിനാലാണ് സ്വപ്‌നയ്ക്ക് ജാമ്യം പോലും വൈകിയത്.
പിന്നീട് പുറത്തിറങ്ങിയ സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.
പി.സി ജോർജിനേയും ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."