HOME
DETAILS

കിഴക്കന്‍ ജറൂസലമിലൂടെ തീവ്ര സയണിസ്റ്റ് റാലി വീണ്ടും പ്രകോപനവുമായി ഇസ്‌റാഈല്‍

  
backup
June 15 2021 | 21:06 PM

354165614-253454563546


ടെല്‍അവീവ്: ഫലസ്തീനികള്‍ക്കും അറബികള്‍ക്കുമെതിരേ വംശീയാധിക്ഷേപ മുദ്രാവാക്യങ്ങളുയര്‍ത്തി അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലൂടെ തീവ്ര സയണിസ്റ്റുകളുടെ പതാകമാര്‍ച്ച്.


1967ല്‍ നിയമവിരുദ്ധമായി കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ അധിനിവേശപ്പെടുത്തിയതിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാര്‍ച്ച് നടത്തിയത്.
നഫ്താലി ബെനറ്റ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റയുടനെയാണ് മാര്‍ച്ചിന് അനുമതി നല്‍കിയത്. മുസ്‌ലിം കേന്ദ്രങ്ങളിലൂടെ മെയ് 10ന് നടത്താനിരുന്ന റാലി സുരക്ഷാഭീഷണി മുന്‍നിര്‍ത്തി മാറ്റിവച്ചതായിരുന്നു.


മാര്‍ച്ച് ദിനം രോഷദിനമായി ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഫലസ്തീനികള്‍ ആചരിച്ചു. ജറൂസലമില്‍ അതിക്രമം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്ന് ഫലസ്തീനി ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളായ ഹമാസും ഇസ്‌ലാമിക് ജിഹാദും കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാര്‍ച്ച് കടന്നുപോകുന്ന വഴിയില്‍ നിന്നും നിരവധി പലസ്തീനികളെ ഇസ്‌റാഈലി പൊലിസ് അറസ്റ്റ്‌ചെയ്തു. ദമസ്‌കസ് ഗേറ്റിലേക്കുള്ള റോഡിനിരുവശവും കനത്ത ലോഹ ബാരിക്കേഡുകള്‍ പൊലിസ് സ്ഥാപിച്ചിരുന്നു. പ്രകടനം നടത്താന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും അവകാശമുണ്ടെന്ന് മാര്‍ച്ചിന് അനുമതി നല്‍കിയതിനെ ന്യായീകരിച്ച് ഇസ്‌റാഈലി ആഭ്യന്തരസുരക്ഷാ മന്ത്രി ഉമര്‍ ബാര്‍ലവ് പറഞ്ഞു.


എന്നാല്‍ മുന്‍ മാര്‍ച്ചുകളിലെ പോലെ തങ്ങളുടെ ഭൂമി ഇതിനൊപ്പം പിടിച്ചെടുക്കുമോ എന്ന ആശങ്കയിലാണ് ഫലസ്തീനികള്‍.
ഇസ്‌റാഈലി പൊലിസിന്റെ വെടിയേറ്റു നിരവധി ഫലസ്തീനികള്‍ക്കു പരുക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഫലസ്തീനികളെ ഓടിക്കാന്‍ പൊലിസ് സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. മാര്‍ച്ച് പ്രകോപനമാണെന്ന് ജറൂസലം കൗണ്‍സിലര്‍ ലോറ വാര്‍ട്ടന്‍ കുറ്റപ്പെടുത്തി. മാര്‍ച്ച് ഫലസ്തീനികള്‍ക്കു നേരെയുള്ള പ്രകോപനമാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ പറഞ്ഞു.
മാര്‍ച്ചിനോടനുബന്ധിച്ച് 2,000 സുരക്ഷാ സൈനികരെ ഇസ്‌റാഈല്‍ കൂടുതലായി വിന്യസിച്ചിരുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണം തടയാനായി ജറൂസലം മാര്‍ച്ച് പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ സേന അയേണ്‍ ഡോം മിസൈലുകള്‍ കൂടുതലായി വിന്യസിച്ചിരുന്നു.


അതിര്‍ത്തി വേലികള്‍ക്കു സമീപം ബലൂണുകള്‍ പറത്തി ഫലസ്തീനികള്‍ പ്രതിഷേധമറിയിച്ചു.
കഴിഞ്ഞമാസം ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടില്‍ അതിക്രമിച്ചുകയറിയ ഇസ്‌റാഈലി പൊലിസും ജൂതതീവ്രവാദികളും പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവരെ ആക്രമിച്ചതാണ് 11 ദിവസം നീണ്ട ഇസ്‌റാഈല്‍-ഹമാസ് യുദ്ധത്തിലേക്കു നയിച്ചത്. ആക്രമണത്തില്‍ ഗസ്സയില്‍ 66 കുട്ടികളുള്‍പ്പെടെ 232 പേരും ഇസ്‌റാഈലില്‍ 13 പേരും കൊല്ലപ്പെട്ടിരുന്നു. ശൈഖ് ജറാഹിലെ ഫലസ്തീനി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ജൂതകുടിയേറ്റക്കാരെ അധിവസിപ്പിക്കാനുള്ള ഇസ്‌റാഈലി സര്‍ക്കാരിന്റെ പദ്ധതിയാണ് ജറൂസലമിനെ വീണ്ടും സംഘര്‍ഷത്തിലേക്കു തള്ളിവിട്ടത്.
തീവ്ര വലതുപക്ഷക്കാരനായ ബെന്യാമിന്‍ നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തില്‍ വന്ന നഫ്താലി ബെനറ്റ് സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ രാഷ്ട്രീയതീരുമാനമാണ് റാലിക്ക് അനുമതി നല്‍കിയ നടപടി.


ജറൂസലമില്‍ അനധികൃത കുടിയേറ്റം തുടരണമെന്ന നിലപാടാണ് ഫലസ്തീനികള്‍ക്ക് സ്വന്തമായി ഒരു രാജ്യം നല്‍കുന്നതിനെ എതിര്‍ക്കുന്ന ബെനറ്റിനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago