HOME
DETAILS

ജിഷ്ണുവിനെ അക്രമിച്ചതില്‍ തങ്ങളുടെ പ്രവര്‍ത്തകരില്ല, അക്രമത്തെ ന്യായീകരിക്കുന്നില്ല: എസ്.ഡി.പി.ഐ

  
backup
June 24 2022 | 09:06 AM

no-activists-in-attacking-jishnu-no-justification-for-violence-sdpi111

കോഴിക്കോട്: പാലോളി മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അക്രമിച്ചത് ഞങ്ങളുടെ പ്രവര്‍ത്തകരല്ലെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി പി.ടി അഹമ്മദ്. ജിഷ്ണുവിനെ പിടികൂടിയത് നാട്ടുകാരാണ്, ഇതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരില്ല, നാട്ടുകാരുടെ കൂട്ടത്തില്‍ ഞങ്ങളുടെ ഒരു പ്രവര്‍ത്തകനുമുണ്ടായിരുന്നില്ലെന്നും പി.ടി അഹമ്മദ് പറഞ്ഞു. ഫ്‌ളക്‌സ് കീറിയ ശേഷം സി.പി.എമിന്റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് പ്രവര്‍ത്തിക്കുകയാണെന്നും എസി.ഡി.പി.ഐ ആരോപിച്ചു. ആര്‍ക്കും പാര്‍ട്ടി കോടതി നടത്താന്‍ പാടില്ല, പക്ഷേ സി.പി എം പാര്‍ട്ടി കോടതി നടത്തിയിട്ടുണ്ട്. ജിഷ്ണുവിന്റെ അക്രമത്തെ ന്യായീകരിക്കുന്നില്ല, പിടിക്കപ്പെട്ടവര്‍ എസ്.ഡി.പി.ഐ യുടെ പ്രവര്‍ത്തകരല്ല, ഞങ്ങളുടെ ഒരു പ്രവര്‍ത്തകരും അതില്‍ ഉള്‍പെട്ടിട്ടില്ലെന്നും പി.ടി അഹമ്മദ് കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ബാലുശേരി പാലോളി മുക്കിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ലീഗ് പ്രവര്‍ത്തകരാണെന്നായിരുന്നു സി.പി.എം ആരോപിച്ചിരുന്നത്. മുപ്പതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. ബലം പ്രയോഗിച്ച് കയ്യില്‍ വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്ണു പറഞ്ഞിരുന്നു.സംഭവത്തിലെ പരാതിക്കാരന്‍ ഡി.വൈ.എഫ്.ഐക്കാരനാണെന്നുവന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ നാജാഫ് ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകന്‍ അല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറയുന്നു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആള്‍ക്കൂട്ട ആക്രമണമല്ല ബോധപൂര്‍വം ആളുകളെ വിളിച്ചുകൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago