HOME
DETAILS

ദുബായ്-ഡൽഹി ഫ്‌ളൈറ്റ് കോക്‌പിറ്റിൽ കാമുകിയെ കയറ്റിയ സംഭവം: എയർ ഇന്ത്യയ്‌ക്ക് 3 മില്യൺ പിഴ, പൈലറ്റിന് സസ്‌പെൻഷൻ

  
backup
May 12 2023 | 16:05 PM

air-india-fined-three-milion-and-pilot-suspended

ദുബായ്-ഡൽഹി ഫ്‌ളൈറ്റ് കോക്‌പിറ്റിൽ വനിതാ സുഹൃത്തിനെ കയറ്റിയ സംഭവത്തിൽ നടപടിയെടുത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സംഭവത്തിൽ, എയർ ഇന്ത്യയ്‌ക്ക് 3 മില്യൺ പിഴ ചുമത്തുകയും പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കോക്‌പിറ്റ് ലംഘനത്തിൽ വേഗത്തിലും കാര്യക്ഷമമായും നടപടിയെടുക്കാത്തതിനാണ് പിഴ. ഫെബ്രുവരി 27 ന് ദുബായ്-ഡൽഹി ഫ്‌ളൈറ്റിലാണ് സംഭവം.

ഫെബ്രുവരി 27 ന് എയർ ഇന്ത്യ എഐ-915 ഡൽഹി-ദുബായ് വിമാനത്തിന്റെ പൈലറ്റ് തന്റെ കാമുകിയെ കോക്ക്പിറ്റിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിച്ചുവെന്ന് അതേ വിമാനത്തിലെ കാബിൻ ക്രൂ അംഗം നൽകിയ പരാതിയിൽ പറയുന്നു.

സംഭവം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, ഫ്ലൈറ്റ് സേഫ്റ്റി ചീഫ് ഹെൻറി ഡോണോഹോ എന്നിവർക്ക് കഴിഞ്ഞ മാസം ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററി ബോഡി ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മറുപടി നൽകാൻ 15 ദിവസത്തെ സമയം അനുവദിച്ചു.

ഡിജിസിഎ പറയുന്നതനുസരിച്ച്, എയർ ഇന്ത്യയുടെ സിഇഒയ്ക്ക് ഇത് സംബന്ധിച്ച് വിമാനത്തിലെ ഓപ്പറേറ്റിംഗ് ക്രൂ അംഗത്തിൽ നിന്ന് പരാതി ലഭിച്ചു. എന്നാൽ, ഇത് സുരക്ഷാ-സെൻസിറ്റീവ് ലംഘനമായിട്ടും സംഘടന ഉടനടി തിരുത്തൽ നടപടി സ്വീകരിച്ചില്ല. ഇതോടെ നടപടി വൈകുമെന്ന് മനസിലാക്കിയ പരാതിക്കാരൻ ഡിജിസിഎയെ സമീപിച്ചു.

ഏവിയേഷൻ റെഗുലേറ്റർ പരാതി ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ വിമാനക്കമ്പനിക്ക് 3 മില്യൺ രൂപ പിഴ ചുമത്താനും പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും തീരുമാനമായി. നിയമലംഘനം തടയാൻ വേണ്ടത്ര ഉറച്ച നിലപാടെടുക്കാത്തതിന് സഹപൈലറ്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡിജിസിഎ സിഎആർ ( CAR - സിവിൽ ഏവിയേഷൻ റെഗുലേഷൻസ്), എയർ ഇന്ത്യ ഓപ്പറേഷൻസ് മാനുവൽ എന്നിവ പ്രകാരം, പ്രീഫ്ലൈറ്റ് ബിഎ ടെസ്റ്റിന് വിധേയരായ അംഗീകൃത വ്യക്തികൾക്ക് മാത്രമേ (നിയമപ്രകാരം ബാധകമായത്) കോക്ക്പിറ്റിൽ പ്രവേശിച്ച് അവിടെ ഇരിക്കാൻ കഴിയൂ. അതും പരിശോധനക്കോ വിമാനത്തിന്റെ സുരക്ഷയുമായോ ബന്ധപ്പെട്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago