കെ.പി.സി.സി: കെ.സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും; ഇനി പുനഃസംഘടന
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സംഘടനാ തലത്തിലുള്ള മാറ്റത്തിന്റെ തുടക്കമായാണ് കെ.സുധാകരന്റെ സ്ഥാനാരോഹണം. വരും ദിവസങ്ങളില്‍ കെ.പി.സി.സിയിലെ മറ്റംഗങ്ങളുടേയും ഡി.സി.സിയുടെ പുതിയ ഭാരവാഹികളെയും നിശ്ചയിക്കും.
കിഴക്കേക്കോട്ട ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയശേഷം കെ.പി.സി.സി ഓഫിസിലെത്തി പതാക ഉയര്‍ത്തുകയും സേവാദള്‍ വോളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിനും ശേഷമായിരിക്കും സുധാകരന്‍ ചുമതലയേല്‍ക്കുക. തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങല്‍ പ്രസംഗവും ഉണ്ടാകും.കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റിനു പിന്നാലെ സമഗ്രമായ മാറ്റം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഉണ്ടാകുമെന്നാണ് സൂചന.
ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഇതിനകംതന്നെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഒന്നിലധികം ജില്ലാ കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെ കൊണ്ടുവരുന്നത് ചര്‍ച്ചകളിലുണ്ട്. ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടിപദവി നല്‍കാതിരിക്കേണ്ട എന്നതാണ് മറ്റൊരു ചര്‍ച്ച. അതുകൊണ്ടുതന്നെ എം.പിമാരോ എം.എല്‍.എമാരോ കെ.പി. സി.സി ഭാരവാഹി സ്ഥാനങ്ങളിലോ ഡി.സി.സി പ്രസിഡന്റുമാരായോ വരുന്നതില്‍ തെറ്റില്ലെന്ന തരത്തിലുള്ളതാണ് ചര്‍ച്ചകള്‍.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി വിജയകുമാറിന്റെയും ദീപ്തി മേരി വര്‍ഗീസിനെയും പരിഗണിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നിവയുടെ ഭാരവാഹികളിലെ മാറ്റവും ചര്‍ച്ചയിലുണ്ട്.
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം അന്‍പതില്‍ കവിയാതിരിക്കാനാണ് പുതിയ അധ്യക്ഷന്റെ ശ്രമം. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം അഞ്ചില്‍ താഴെയാകും. കെ.സുധാകരന്‍ ഇന്ന് ചുമതലയേറ്റതിനുശേഷം അടുത്തദിവസം തന്നെ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയശേഷം പു നഃസംഘടനയിലേക്ക് പോകാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."