സര്‍ക്കാറിന്റെ ഉറപ്പുകള്‍ മാനിക്കുന്നു; ഡോക്ടര്‍മാരുടെ സമരം പൂര്‍ണമായി പിന്‍വലിച്ചു
സര്‍ക്കാറിന്റെ ഉറപ്പുകള്‍ മാനിക്കുന്നു; ഡോക്ടര്‍മാരുടെ സമരം പൂര്‍ണമായി പന്‍വലിച്ചു
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡോ. വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ പിജി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ മുതല്‍ എല്ലാ ഡ്യൂട്ടിയും എടുക്കാന്‍ ആണ് തീരുമാനം. ആശുപത്രികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍ നടപടി നോക്കി ബാക്കി തീരുമാനമെടുക്കുമെന്നും പി ജി ഡോക്ടര്‍മാര്‍ അറിയിച്ചു.
സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ മാനിക്കുന്നുവെന്നു വ്യക്തമാക്കിയാണ് പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും സമരം പിന്‍വലിച്ചത്. അതിനിടെ ഡോ. വന്ദനയുടെ മരണത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി. പ്രതി സന്ദീപിനെ പരിശോധിച്ചത് ഹൗസ് സര്‍ജനായ വന്ദന മാത്രമാണ്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു.വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."