കൂടുതൽ ജനപ്രിയമായി സഊദി റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന
ജിദ്ദ: സഊദി അറേബ്യയിലെ ട്രെയിൻ ഗതാഗതം കൂടുതൽ ജനപ്രിയമാകുന്നതായി കണക്കുകൾ. 2023ന്റെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കണക്കനുസരിച്ച് ആദ്യ പാദത്തിൽ 22,21,225 പേർ റെയിൽവേ വഴി യാത്ര ചെയ്തിട്ടുണ്ട്. 8036 ട്രിപ്പുകളാണ് ഇക്കാലയവിൽ സഊദിയിൽ റെയിൽവേ നടത്തിയിട്ടുള്ളത്. ചരക്കുഗതാഗത രംഗത്തും വർധന രേഖപ്പെടുത്തിയത്. ഏഴു ശതമാനമാണ് ചരക്കുഗതാഗത വർധനയുണ്ടായിട്ടുണ്ട്.
ഈസ്റ്റേൺ, നോർത്തേൺ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പാതകളിലൂടെയാണ് ഇത്രയും യാത്രകൾ നടന്നത്. ഇതിനൊപ്പം, 58,30,000 ടൺ ധാതുക്കളും ചരക്കുകളും റെയിൽവേ വഴി എത്തിച്ചതായും റെയിൽവേ അറിയിച്ചു. ഈ വർഷത്തെ ആദ്യ പാദത്തിലെ സൗദി അറേബ്യൻ റെയിൽവേയുടെ മികച്ച പ്രകടനം വർധിച്ചുവരുന്ന പ്രകടനത്തിന്റെ തുടർച്ചയാണെന്ന് സഊദി റെയിൽവേ സി.ഇ.ഒ ഡോ. ബശാർ ബിൻ ഖാലിദ് അൽ മാലിക് പറഞ്ഞു.
'യാത്രാ സേവനങ്ങളുടെ കാര്യത്തിലായാലും ചരക്കുകളുടെയും ധാതുക്കളുടെയും കാര്യത്തിലായാലും വിവിധ മേഖലകളിൽ ഞങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന സേവനം നൽകുന്നതിന് പദ്ധതി ഒരുക്കിയിട്ടുണ്ട്. അതിനനുസരിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്' - ബശാർ ബിൻ ഖാലിദ് കൂട്ടിച്ചേർത്തു.
കൂടുതൽ സഊദി അറേബ്യ വാർത്തകൾ ലഭിക്കാൻ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/IqrFuRJyyw6Cgfwa0Llope
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."