HOME
DETAILS
MAL
മരംകൊള്ളക്കേസ്: വനംവകുപ്പിനോട് ഇതുവരെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, ആരോപണവിധേയമായ എല്ലാ കാര്യങ്ങളും അന്വേഷിക്കും-എ.ഡി.ജി.പി
backup
June 16 2021 | 04:06 AM
കോഴിക്കോട്: മരംകൊള്ളക്കേസില്‍ ആരോപണ വിധേയമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്ത്. വനം വകുപ്പിനോട് ഇതുവരെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരംകൊള്ളയുമായി ബന്ധപ്പെട്ട മുന്ക്കാല സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ അതും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേകമായ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ അതും ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വനം വകുപ്പും ലോക്കല്‍ പൊലിസും കേസെടുത്ത കാര്യങ്ങളിലും വിശദ അന്വേഷണം നടത്തും. വ്യത്യസ്ത അന്വേഷണത്തിന്റെ ഏകോപനമാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മരം കൊള്ളക്കേസ് അന്വേഷിക്കുന്ന ഉന്നത തല സംഘം ഇന്ന് മുട്ടിലിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."