HOME
DETAILS

നഖ്ബ 75ാം വാർഷികത്തിലെ ഇസ്‌റാഈലി കൂട്ടക്കുരുതി

  
backup
May 12 2023 | 20:05 PM

israeli-massacre-on-nakba-75th-anniversary


ഇസ്‌റാഈൽ ഗസ്സയിൽ കഴിഞ്ഞ ദിവസം നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരിക്കുന്നു. ഫലസ്തീൻ സംഘടന ഇസ്‌ലാമിക് ജിഹാദിനെതിരേയാണ് ബോംബാക്രമണമെന്ന് പറയുന്നുണ്ടെങ്കിലും കൊല്ലുന്നതിൽ ഭൂരിഭാഗവും കുട്ടികളെയും സ്ത്രീകളെയുമാണ്. ഒറ്റയടിക്ക് കൊന്ന 30 പേരിൽ ആറുപേരാണ് കുട്ടികൾ. മൂന്നുപേർ സ്ത്രീകളും. ബാക്കിയുള്ളവർ സാധാരണക്കാരുമാണ്. സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത് സ്ഥാപിതമായകാലം മുതൽ ഇസ്‌റാഈലിന്റെ പതിവാണ്. യുദ്ധനിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുമൊന്നും ഇസ്‌റാഈലിന് ബാധകമല്ല. പീഡനം നിയമവിധേയമാക്കിയ രാജ്യമാണ്. തദ്ദേശവാസികളെ അടിച്ചോടിച്ച് സ്ഥാപിക്കുകയും അയൽക്കാരുടെ ഭൂമി കൈയേറി വളരുകയും ചെയ്ത രാജ്യം. ആധുനികതയുടെ തൊലിയണിഞ്ഞ പ്രാകൃതരാജ്യം. മറ്റാർക്കാണ് ഒരു കുറ്റബോധവുമില്ലാതെ ഇങ്ങനെ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ കഴിയുന്നത്.


'ഞങ്ങളെ ദ്രോഹിക്കാൻ വരുന്നവരുടെ ചോര ഞങ്ങൾ ചിതറിക്കും'. പറയുന്നത് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്. ക്രൂരരായ ഏകാധിപതികൾപോലും ഇങ്ങനെ സംസാരിക്കില്ല. ഈ കുഞ്ഞുങ്ങളാണോ നിങ്ങളെ ദ്രോഹിക്കാൻ വന്നവരെന്ന് ചോദിക്കാൻ യു.എൻ പോലുമില്ല. നഖ്ബയുടെ 75ാം വാർഷികത്തിലാണ് ഇസ്‌റാഈലിന്റെ കൂട്ടക്കൊല നടക്കുന്നത്. 1948ൽ ഇസ്‌റാഈൽ സ്ഥാപിതമായശേഷം ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കി അവരുടെ ഭൂമിയും സ്വത്തുക്കളും പിടിച്ചെടുത്തതാണ് നഖ്ബ. മെയ് 15നാണ് ഫലസ്തീനികൾ നഖ്ബ ദിനം ആചരിക്കുന്നത്. നഖ്ബയിൽ ആയിരക്കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 80 ശതമാനം ഫലസ്തീനികളും അവരുടെ ഭൂമിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. 750,000 ഫലസ്തീനികളാണ് പലായനം ചെയ്തത്. ഒരു വർഷത്തിനുള്ളിൽ ഫലസ്തീന്റെ 78 ശതമാനം ഭൂമിയും ഇസ്‌റാഈൽ കൈയടക്കി. ബാക്കിയുള്ള 22 ശതമാനം വരുന്ന ഭൂമിയിൽ ഫലസ്തീനികളുടെയായുള്ളത് ഗസ്സ മുനമ്പും വെസ്റ്റ്ബാങ്കും മാത്രമാണ്. അഭയാർഥി സങ്കേതമായ ഈ രണ്ടു പ്രദേശങ്ങളും ഇസ്‌റാഈലിന്റെ സൈനിക ബൂട്ടിന് കീഴിലാണ്. അതിനിടയിലാണ് ഫലസ്തീൻ അതിജീവനത്തിനായി പൊരുതുന്നത്.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ 300 അപ്പാർട്ടുമെന്റുകളുള്ള അഞ്ചു കെട്ടിടങ്ങൾ ഇസ്‌റാഈൽ തകർത്തു. മരണത്തിന് പുറമെ 90 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മതിയായ ചികിത്സാസൗകര്യം പോലുമില്ലാത്ത സ്ഥലമാണ് ഗസ്സ. 25 മൈൽ നീളവും ആറു മൈൽ വീതിയും മാത്രമുള്ള ചെറുപ്രദേശം. ഫലസ്തീന്റെ ബാക്കിയെല്ലാം ഇസ്‌റാഈൽ കൈയടക്കിയിട്ടുണ്ട്. പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സവേണം. എങ്ങോട്ടു കൊണ്ടുപോകുമെന്നറിയില്ല. അതിർത്തികളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. ഗസ്സയിൽ ചികിത്സ പറ്റാത്തതിനാൽ വെസ്റ്റ്ബാങ്കിലേക്ക് പോകാനൊരുങ്ങിയ 292 ഗുരുതര കാൻസർ രോഗികളെയും അവരുടെ കൂടെയുള്ളവരെയും ഇസ്‌റാഈൽ തടഞ്ഞുവച്ചിട്ടുണ്ട്. അവരുടെ ജീവനും അപകടത്തിലാണ്. ബൈത്ത് ഹാനൂൻ ക്രോസിങ് അടച്ചുപൂട്ടി.


40 യുദ്ധവിമാനങ്ങളുമായാണ് ഇസ്‌റാഈൽ മെയ് ഒൻപതിന് പുലർച്ചെ ഗസ്സയിൽ ബോംബാക്രമണം തുടങ്ങിയത്. 40 യുദ്ധവിമാനങ്ങളെന്നാൽ അത് വലിയൊരു യുദ്ധത്തിന് തുല്യമാണ്. കൊല്ലപ്പെട്ടവരിലൊരാൾ റഷ്യൻ പൗരനും ഗസ്സ ഡെന്റിസ്റ്റ് അസോസിയേഷന്റെ മുൻ ചെയർമാനുമായ ജമാൽ ഖസ് വാനും ഭാര്യ മെർവാത്തും 21കാരൻ മകൻ യൂസുഫുമാണ്. ഖസ് വാനും കുടുംബവും താമസിച്ചിരുന്ന അപ്പാർട്ടുമെന്റിലേക്ക് മിസൈലയക്കുകയായിരുന്നു. 10 വയസുകാരി മകൾ ഡയാലയടക്കം രണ്ടുമക്കൾ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഇസ് ലാമിക് ജിഹാദിനും നഷ്ടങ്ങളുണ്ട്. അവരുടെ മൂന്ന് കമാൻഡർമാർ കൊല്ലപ്പെട്ടതായി അൽ ഖുദ്‌സ് ബ്രിഗേഡ് സ്ഥിരീകരിച്ചു. അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും അടക്കം ബോംബിട്ട് കൊല്ലുകയായിരുന്നു.


49 ഫലസ്തീനികൾ കൊല്ലപ്പെട്ട കഴിഞ്ഞ ഒാഗസ്റ്റിൽ നടന്ന സമാന ആക്രമണത്തിൽ ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിർത്തലുണ്ടായത്. എന്നാൽ, വെടിനിർത്തൽ കടലാസിൽ മാത്രമേയുണ്ടായുള്ളൂ. വ്യോമാക്രമണം നിർത്തിയെങ്കിലും ഫലസ്തീൻ മേഖലകളിൽ ഇസ്‌റാഈൽ അതിക്രമം തുടർന്നു. സൈന്യം മാത്രമല്ല പ്രശ്‌നം, സൈനിക പരിശീലനം കിട്ടിയ ജൂത കുടിയേറ്റക്കാർ തോക്കുകളുമായി ഇടയ്ക്കിടെ ഫലസ്തീൻ പ്രദേശങ്ങളിലേക്ക് കടന്നുകയറുകയും സാധാരണക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. ഫലസ്തീന്റെ തിരിച്ചടിക്ക് ഇതും കാരണമാണ്. നൂറുകണക്കിന് കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിലെ നബ് ലുസിനടുത്തുള്ള ഹുവാരയിലെത്തി ഫലസ്തീൻ പൗരന്മാരെ അക്രമിക്കുകയും ഒരാളെ വെടിവച്ചു കൊല്ലുകയും ഡസൻ കണക്കിന് കെട്ടിടങ്ങളും കാറുകളും അഗ്‌നിക്കിരയാക്കുകയും ചെയ്തത് വെടിനിർത്തൽ നിലനിന്ന ഈ ഫെബ്രുവരിയിലാണ്. ഇത്തരം അതിക്രമങ്ങൾക്ക് സർക്കാർ പിന്തുണയുണ്ട്.
2005ൽ രണ്ടാം ഇൻതിഫാദ അവസാനിച്ചതിനുശേഷം ഫലസ്തീനിൽ രേഖപ്പെടുത്തിയ ഏറ്റവും രക്തരൂഷിത വർഷമായിരുന്നു കഴിഞ്ഞ വർഷം. 150 ഫലസ്തീനികളും 30 ഇസ്‌റാഈലികളും കൊല്ലപ്പെട്ടു. ഒാഗസ്റ്റിലെ വ്യോമാക്രമണത്തിൽ 49 ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിൽ ഇസ്‌റാഈലി സൈന്യം 10 ഫലസ്തീനികളെ കൊന്നു. ഒരു ദിവസത്തിനുശേഷം, ഫലസ്തീൻ തോക്കുധാരി ഏഴ് ഇസ്‌റാഈലികളെ വെടിവച്ചു കൊന്നു. ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും കുറവില്ലായിരുന്നു. കുടിയേറ്റം വർധിപ്പിക്കാനും ഫലസ്തീനി വീടുകൾ പൊളിക്കുന്നത് തുടരാനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്‌റാഈലി മന്ത്രിസഭ തീരുമാനമെടുത്തത്. രാഷ്ട്രീയത്തടവുകാരുടെ ഇസ്‌റാഈൽ പൗരത്വമോ താമസ പദവിയോ റദ്ദാക്കാൻ ആഭ്യന്തര മന്ത്രിക്ക് അധികാരം നൽകുന്ന നിയമം ഭൂരിപക്ഷത്തോടെ പാർലമെന്റ് പാസാക്കി.


കൂട്ടക്കൊലകൾ നടത്തുന്നുണ്ടെങ്കിലും ഭീതിയിലാണ് ഇസ്‌റാഈലും. ഫലസ്തീന്റെ റോക്കറ്റാക്രമണം ഭയന്ന് 1.5 മില്യൻ ജനങ്ങൾ കഴിഞ്ഞ നാലു ദിവസമായി ബങ്കറിലാണ്. രാജ്യത്തിന്റെ ദക്ഷിണഭാഗത്ത് സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരിക്കുന്നു. 400ലധികം റോക്കറ്റുകളാണ് ഇതിനകം ഇസ്‌റാഈലിലേക്ക് തൊടുക്കപ്പെട്ടത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇസ്‌റാഈലുമായി നേരിട്ടുള്ള ഏറ്റുമുട്ടലിൽനിന്ന് മാറിനിൽക്കുന്ന ഹമാസ് ഇത്തവണ ഇസ്‌ലാമിക് ജിഹാദിന് പിന്തുണ പ്രഖ്യാപിക്കുകയും സായുധ ചെറുത്തുനിൽപ്പിൽ സഹകരിക്കുകയും ചെയ്യുന്നുണ്ട്. രണ്ടുദശാബ്ദങ്ങൾക്ക് മുമ്പ് ഉയർന്നുവന്ന ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. കുടിയേറ്റങ്ങൾ കൂട്ടുന്നതിലാണ് ഇപ്പോൾ ഇസ്‌റാഈലിന്റെ കണ്ണ്. ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷവും അറബ് വിരുദ്ധവുമായ സർക്കാരാണ് ഇപ്പോൾ ഇസ്റാഇൗലിനുള്ളത്.


ഇസ്റാഇൗൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ വംശീയത ഇളക്കിവിട്ടതിന് ശിക്ഷിക്കപ്പെട്ടയാളാണ്. കുടിയേറ്റ കേന്ദ്രങ്ങൾ വിപുലമാക്കുന്നതിനുള്ള പരിമിതമായ നിയമ തടസങ്ങൾ നീക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കുടിയേറ്റ കേന്ദ്രമെന്നാൽ ഫലസ്തീനികളുടെ വീടും സ്ഥലവും തട്ടിയെടുത്ത് അവിടെ കുടിയേറ്റ കേന്ദ്രം പണിത് ജൂതൻമാരെ താമസിപ്പിക്കലാണ്. എല്ലാം കൊന്നും ആട്ടിയോടിച്ചും നേടാമെന്നതാണ് ഇസ്‌റാഈൽ വലതുപക്ഷം കരുതുന്നത്. എല്ലാം കൊന്ന് നേടാനാകുമായിരുന്നെങ്കിൽ രണ്ടാം ലോകയുദ്ധത്തിനുശേഷം ഇസ്‌റാഈലെന്ന രാജ്യം സ്ഥാപിക്കാൻ ജൂതന്മാരാരും ബാക്കിയുണ്ടാകുമായിരുന്നില്ല. ചർച്ചയാണ് പരിഹാര മാർഗം. 'ഒരു യുദ്ധവും ആരും ജയിക്കുന്നില്ല, അന്തിമമായി എല്ലാവരും തോറ്റുപോകുകയാണ് ചെയ്യുന്ന'തെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവില്ലെ ചേംബർലൈൻ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  24 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago