പട്ടേലിന് ഒരു തവണ ദ്വീപില്‍ വരാന്‍ ചെലവ് 23 ലക്ഷം; ആറുമാസത്തിനിടെ നാല് യാത്രകള്‍
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് ഒരോതവണത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനും ചെലവ് 23 ലക്ഷം രൂപ. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് അഡ്മിനസ്‌ട്രേറ്റര്‍ യാത്രകള്‍ ചെയ്യുന്നത്. ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെയലവിട്ട് ആറുമാസത്തിനിടെ പട്ടേല്‍ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്.
പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇത് സംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടിയുടെ നിര്‍മ്മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടിരൂപ ചിലവഴിച്ചു വെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. നിലവില്‍ ഡാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍.
സേവ് ലക്ഷദ്വീപ് ഫോറത്തിന് കീഴില്‍ പട്ടേലിനെതിരെ തുടര്‍ച്ചയായി സമരപരിപാടികള്‍നടന്നുകൊണ്ടിരിക്കുകയാണ്. ഭരണ പരിഷ്‌കാരങ്ങള്‍ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉള്‍ക്കൊള്ളിച്ചാണ് സമരം. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ തുടരുന്ന ദിവസം മുഴുവന്‍ സമരപരമ്പരകള്‍ തീര്‍ക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം തീരുമാനം. ഭരണപരിഷ്‌കാരങ്ങള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവരും. ഭൂമി നഷ്ടമാക്കുന്നവര്‍ മത്സ്യബന്ധന മേഖലകളില്‍ പണിയെടുത്തിരുന്നവര്‍, ക്ഷീരകര്‍ഷകര്‍ , തുടങ്ങിയവരെല്ലാം സമരത്തില്‍ പങ്കാളികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."