HOME
DETAILS
MAL
രാഹുലിന്റെ കസേരയില്‍ വാഴ നട്ടു, ഗാന്ധിയുടെ പടം അടിച്ചു തകര്‍ത്ത് എസ്.എഫ്.ഐ; സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുന്നു
backup
June 24 2022 | 13:06 PM
കല്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച്് രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെതുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാവുന്നു. രാഹുലിന്റെ കസേരയില്‍ വാഴ നട്ടു, ഗാന്ധിയുടെ പടം അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഓഫീസിലെ കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."