HOME
DETAILS

ഡോ. വന്ദന സംഭവംനമുക്ക് പാഠമാകുമോ?

  
backup
May 12 2023 | 20:05 PM

dr-can-the-vandana-incident-be-a-lesson-for-us


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറായിരുന്ന വന്ദന ദാസ് മലയാളിയുടെ മനസിനെ ആഴത്തിൽ നോവിക്കുന്ന സ്മരണയായി. സമനില തെറ്റിയ ഒരു അധ്യാപകന്റെ മനസാണ് ഈ കൊടുംക്രൂരതയിലെത്തിച്ചതെന്നും, അതല്ല പൂർണബോധത്തോടെയാണ് ഈ അരുംകൊല ചെയ്തതെന്നും രണ്ടുവാദമുണ്ട്. ലഹരി ഉപയോഗം ആയിരക്കണക്കിന് കുടുംബങ്ങളെ മാത്രമല്ല, കേരളത്തിന്റെയാകെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്ന അഭിശപ്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു വാർത്ത മലയാളികൾ കേട്ടത്. സംഭവിച്ചത് ക്രൂരവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇനിയൊരിക്കലും ആതുരാലയങ്ങളിലെന്നല്ല, പൊതുമണ്ഡലങ്ങളിലെവിടെയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലാത്തതാണെന്ന കാര്യത്തിലും തർക്കമില്ല. ചികിത്സയ്ക്കായി പൊലിസ് ആശുപത്രിയിൽ എത്തിച്ച പ്രതി തന്നെയാണ് ഡ്യൂട്ടിയിലുണ്ടായ വനിതാ ഹൗസ് സർജനെ കത്രികകൊണ്ട് കുത്തിക്കൊന്നത്. അതിനാൽതന്നെ കൊലപാതകത്തിൻ്റെ ധാർമിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറൻ ആഭ്യന്തര വകുപ്പിന് കഴിയില്ല.
കാസർകോട് ജനറൽ ആശുപത്രിയിൽ ലഹരിക്കടിമയായ പ്രതി കുത്തേറ്റ് ചികിത്സയിലായ ആളെ അക്രമിക്കാൻ ശ്രമം നടത്തിയതും ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലിസ് എത്തിച്ച ഒരു പ്രതി ഡോക്ടർമാരേയും നഴ്‌സുമാരെയും അക്രമിക്കാൻ ശ്രമിച്ചതും കഴിഞ്ഞ ദിവസമാണ്. നന്ദന കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ കേരളം നിൽക്കുന്ന അന്നുതന്നെയാണ് കോട്ടയം മെഡിക്കൽ കോളജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്‌സിന്റെ കൈയൊടിഞ്ഞതും.


ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് വ്യാഖ്യാനിച്ച് എഴുതിത്തള്ളാനാവില്ല. നിത്യജീവിതത്തിൽ എപ്പോഴും സംഭവിക്കാവുന്ന നിസാര പ്രശ്‌നങ്ങൾ എങ്ങനെയാണ് ഇങ്ങനെയൊക്കെയായി പരിണമിക്കുന്നതെന്ന് പരിശോധന ആവശ്യമാണ്. മലയാളിയുടെ മാനസികാരോഗ്യം സംബന്ധിച്ച് നടത്തിയ പഠനങ്ങളൊക്കെ വിരൽചൂണ്ടുന്നത് അമിത ലഹരി ഉപയോഗത്തിന്റെ ആപൽക്കരതയെക്കുറിച്ചു തന്നെയാണ്. കേരളത്തിൽ ഇപ്പോൾ എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകൾ വ്യാപകമായി ആവശ്യക്കാർക്ക് കിട്ടുന്നുണ്ട്. മസ്തിഷ്‌ക സെല്ലുകളെ അതിവേഗം ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള മയക്കുമരുന്നുകൾക്കാണ് കേരളത്തിൽ ആവശ്യക്കാർ ഏറെ. ഇതിന്റെ നേർക്കാഴ്ചയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലഹരിക്കടിമയായ പതിനഞ്ചുകാരനിൽ നിന്ന് ഉണ്ടായത്. കൈയിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്‌ട്രേറ്റിനെ കുത്താൻ ഇൗ കുട്ടി ശ്രമിച്ചു. ലഹരി ഉപയോഗിച്ച ശേഷം മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന് അമ്മതന്നെയാണ് പൊലിസിനെ വിളിച്ചുപറഞ്ഞത്. പൊലിസെത്തി പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. അമ്മ മജിസ്ട്രേറ്റിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടി കത്തിയെടുത്ത് കുത്താൻ ശ്രമിച്ചത്. ഇതു തടഞ്ഞപ്പോൾ സ്വയം കൈകളിൽ കുത്തി മുറിവുണ്ടാക്കി. കുട്ടികളിൽപോലും ലഹരി എത്ര ആഴത്തിലാണ് സ്വാധീനിക്കുന്നതെന്ന് ഇൗ സംഭവം വ്യക്തമാക്കുന്നു.


പലതരം മയക്കുമരുന്നുകൾ നേരിയ അളവിൽ കലർത്തി കോക്ക്‌ടെയിൽ ആയ 'ഡിസൈനർ ഡ്രഗിന്' പോലും പലരും അടിമയാണെന്ന വാർത്തയും ഭീതിപ്പെടുത്തുന്നതാണ്. ഒരാളെ പെട്ടെന്ന് മയക്കുമരുന്നിന് അടിമയാക്കാൻ ലഹരിമാഫിയ ചെയ്യുന്ന രീതിയാണിത്. ഉപയോഗിക്കുന്ന വ്യക്തിക്കുപോലും അറിയില്ല താൻ ഏതു മയക്കുമരുന്നാണ് ഉപയോഗിക്കുന്നതെന്ന്. ഇത്തരം ഉപയോഗം ഡിഅഡിക്ഷൻ സെന്ററിൽ എത്തുന്ന ഇവരുടെ ചികിത്സയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പറയുന്നത്. ഇവർ ഏത് മയക്കുമരുന്നാണ് പതിവായി ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുവേണം ശരിയായ ചികിത്സ നൽകാൻ. അതുപോലുമാണ് ഇവിടെ ലഹരിമാഫിയ നിഷേധിക്കുന്നത്. ഒരു വ്യക്തിയെ ലഹരിക്കടിമയാക്കിയാൽ മരണംവരെ അയാളെ കസ്റ്റമറാക്കാൻ ഇതിലൂടെ ലഹരിമാഫിയക്ക് കഴിയും.


ചലച്ചിത്ര മേഖലയിൽനിന്ന് തുടർച്ചയായി കേൾക്കുന്നതും ലഹരി ഉപയോഗത്തിൻ്റെ വാർത്തകളാണ്. സിനിമാരംഗത്തെ ലഹരി ഉപയോഗത്തെപ്പറ്റി ഒരു നടൻ ഇൗയിടെ പൊതുചടങ്ങിൽവച്ച് വെളിപ്പെടുത്തുകയുണ്ടായി. ലഹരിക്കെതിരേ പൊലിസിൻ്റെ 'യോദ്ധാവ്' ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയായ ഇൗ നടൻ്റെ വെളിപ്പെടുത്തൽ സർക്കാരും ഇവിടത്തെ പൊലിസും പക്ഷേ അറിഞ്ഞ മട്ടില്ല. ലഹരി ഉപയോഗത്തെക്കുറിച്ച് അജ്ഞാത വിവരം ലഭിച്ചാൽപോലും നടപടിയെടുക്കേണ്ട പൊലിസും എക്സൈസുമാണ് ഇൗ വെളിപ്പെടുത്തലിൻ്റെ വിവരം അറിഞ്ഞില്ല എന്ന നിലപാടിൽ നിൽക്കുന്നത്. ഇൗ മൗനം അപകടകരമാണ്.


ലഹരി ഉപയോഗിക്കുകയും കേസിൽ ഉൾപ്പെടുകയും ചെയ്യുന്ന കൗമാരക്കാരിൽ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10നും 15നും ഇടയിൽ പ്രായമുള്ളപ്പോഴാണെന്ന് എക്‌സൈസ് വകുപ്പു നടത്തിയ സർവേ വ്യക്തമാക്കുന്നു. പുകവലിയിൽനിന്ന് കഞ്ചാവിലേക്കും അവിടെ നിന്ന് രാസലഹരിയിലേക്കുമാണ് യുവത്വം നീങ്ങുന്നത്. 79 ശതമാനം പേർക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യ ലഹരി പദാർഥം ലഭിച്ചതെന്നും 38.16 ശതമാനം പേരും ലഹരി വസ്തുക്കൾ സുഹൃത്തുക്കൾക്ക് കൈമാറിയെന്നുമുള്ള സർവേയുടെ കണ്ടെത്തൽ ഏറെ ഗൗരവമുള്ളതാണ്. സൗഹൃദ വലയങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ എന്ന ചിന്ത ഓരോ രക്ഷിതാവിനുമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലും കവർച്ചകളിലും കൊലപാതകങ്ങളിലും സ്ത്രീ പീഡനങ്ങളിലുമെല്ലാം പ്രതികളാകുന്നവരിൽ അധികവും മദ്യത്തിനും ലഹരിക്കും അടിമയായി തീർന്നവരാണ്. റോഡപകടങ്ങളുടെ മുഖ്യകാരണവും ലഹരി ഉപയോഗം തന്നെ. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സർക്കാർ ലഹരിക്കെതിരേ ബോധവൽക്കരണം ഉൾപ്പെടെയുള്ള വിപുല പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ലഹരി ഉപയോഗവും അതുണ്ടാക്കുന്ന സാമൂഹികപ്രശ്‌നങ്ങളും ഏറുകയാണ്. ഇതിന് കടിഞ്ഞാണിടാൻ ഭരണകൂട ജാഗ്രത അനിവാര്യമാണെങ്കിലും പൊതുസമൂഹത്തിൻ്റെ കൂടി സഹകരണം ആവശ്യമാണ്. ഡോ. വന്ദന സംഭവത്തിൽ സർക്കാരിനെ പഴിക്കുന്നവർ ആരും പകരം സംവിധാനങ്ങൾ മുമ്പോട്ടുവയ്ക്കുന്നില്ല. നമ്മുടെ ആരോഗ്യവകുപ്പ് കുത്തഴിയുന്നത് പ്രതിപക്ഷം കേവലം വിമർശനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുകൊണ്ടാണ്. ഇത്തരം ഘട്ടങ്ങളിലെങ്കിലും ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുള്ള സംയുക്ത പ്രതിവിധികളെക്കുറിച്ചാണ് ആലോചിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago