ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രം; നിയമവിരുദ്ധ ട്വീറ്റുകള്‍ക്ക് കമ്പനി നിയമനടപടികള്‍ നേരിടേണ്ടിവരും
ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ പയോക്താവ് പോസ്റ്റ് ചെയ്യ ഉള്ളടക്കങ്ങളുടെ പേരില്‍ ട്വിറ്റര്‍ നിയമനടപടി നേരിടേണ്ടിവരും.
ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
മെയ് 25 നായിരുന്നു പുതിയ ഐടി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ചട്ടങ്ങള്‍ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കിയത്. എന്നാല്‍ കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.
നിയമപരിരക്ഷ ഒഴിവായതിന് തൊട്ടുപിന്നാലെ അപകീര്‍ത്തികരമായ ട്വീറ്റിന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എടുത്ത കേസില്‍ ട്വിറ്ററിനെ പ്രതിചേര്‍ത്തിട്ടുണ്ട്. ഗാസിയാബാദില്‍ മുസ്‌ലിം വയോധികന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളും വീഡിയോകളും ട്വിറ്ററില്‍ വന്നിരുന്നു. ഇത് സാമുദായിക വേര്‍തിരിവ് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."