ഗതാഗത നിയന്ത്രണം, നിരോധനാജ്ഞ; കര്‍ണാടകയില്‍ കനത്ത സുരക്ഷ
ഗതാഗത നിയന്ത്രണം, നിരോധനാജ്ഞ; കര്‍ണാടകയില്‍ കനത്ത സുരക്ഷ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മുന്‍ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതല്‍ അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. ഈ സമയം മദ്യശാലകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം. റസ്റ്ററന്റുകളില്‍ മദ്യമൊഴികെയുള്ളവ വിളമ്പാം.
വോട്ടെണ്ണലിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജിലും സെന്റ് ജോസഫ് കോളേജിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിറ്റി പൊലിസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരങ്ങളിലും പൊലിസ് പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
Karnataka | Police security at the counting centre set up in Gulbarga University campus, Kalaburagi
— ANI (@ANI) May 13, 2023
The counting of votes polled in nine constituencies
will be done here pic.twitter.com/bZaD0deDIz
സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍, വിട്ടല്‍ മല്യ റോഡിലെ കോമ്പോസിറ്റ് പിയു കോളേജ്, പ്ലേസ് റോഡിലെ മൗണ്ട് കാര്‍മല്‍ കോളേജ്, ബസവനഗുഡി നാഷണല്‍ കോളേജ്, ദേവനഹള്ളിയിലെ ആകാശ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍, കമ്പോസിറ്റ് പിയു കോളേജ്, വിട്ടല്‍ മല്യ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
സിദ്ധലിംഗയ്യ സര്‍ക്കിള്‍ RRMR, കസ്തൂര്‍ബ റോഡ്, ക്വീന്‍ സര്‍ക്കിള്‍ മുതല്‍ സിദ്ധലിംഗയ്യ സര്‍ക്കിള്‍ വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുവഴി പോകുന്നവര്‍ ലാവെല്ലെ റോഡ് എംജി റോഡ് എന്നിവ വഴി പോകണം. ആര്‍ആര്‍എംആര്‍ റോഡിലും കസ്തൂര്‍ബ റോഡിലും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, കെ.എസ്.ആര്‍.പി, ലോക്കല്‍ പൊലിസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും രണ്ടു ഡി.സി.പിമാര്‍ വീതം സുരക്ഷ മേല്‍നോട്ടം വഹിക്കും. തെരഞ്ഞെടുപ്പ് കമീഷന്റ വെബ്‌സൈറ്റില്‍ ലൈവ് വെബ്കാസ്റ്റ് ഉണ്ടാകും. വോട്ടെണ്ണലിന് 4000 ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. പാരാമിലിറ്ററി സേനയടക്കം ഓരോ കേന്ദ്രത്തിലും മൂന്നുഘട്ട സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കുക.
ബംഗളൂരു നഗരത്തില്‍ അഞ്ചിടങ്ങളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ തുഷാര്‍ ഗിരിനാഥ് അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ 14 നിരീക്ഷകര്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."