പുറ്റിങ്ങല്‍ ദുരന്തം അന്വേഷിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയെന്ന്
തുറവൂര്‍: 114 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ നടപടി ജനങ്ങളോടുളള കടുത്ത വെല്ലുവിളിയാണെന്ന് കേരളാ ഫയര്‍ വര്‍ക്‌സ് ലൈസന്‍സീസ് ആന്റ് എംപ്ലോയീസ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ പ്രവര്‍ത്തക സമ്മേളനം ആരോപിച്ചു. യഥാര്‍ത്ഥ കുറ്റവാളികള്‍ പടക്ക ലൈസന്‍സികളോ, തൊഴിലാളികളോ അല്ലെങ്കിലും അതിന്റെ പാപഭാര ത്തില്‍ നിന്നും അവര്‍ക്ക് മോചനം സാധ്യമാക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തൂവരേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഏജന്‍സിയായ എക്‌സ്‌പ്ലോസീവ് ഡയറക്ടര്‍ ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും എല്‍.ഡി.എഫ് -സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു മാസമായിട്ടും അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനം മരവിപ്പിച്ച സംസ്ഥാന ഗവര്‍മെന്റിന്റെ നടപടി തൊഴിലാളി വിരുദ്ധവും മനുഷ്യ ത്ത ഹീ ന വു മാ ണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ഐ.എന്‍.റ്റി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.ജി.സുബോള്‍ ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡന്റ് തുറവൂര്‍ ശശീധരന്‍ പിളള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പുലിയൂര്‍ ജി.പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.സാബു പുരുഷോത്തമന്‍ ,തങ്കച്ചന്‍ തത്തംപളളി, മനോജ്, ഉണ്ണി, നവാസ്, ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു.തുറവൂര്‍ ശശിധരന്‍ പിളള (പ്രസിഡന്റ്), തത്തംപളളി തങ്കച്ചന്‍ (വൈസ് പ്രസിഡന്റ്), കലവൂര്‍ മനോജ് (സെക്രട്ടറി), പൂച്ചാക്കല്‍ ഉണ്ണി (ജോയിന്റ് സെക്രട്ടറി), പായിപ്പാട് നവാസ് (ട്രഷറര്‍) എന്നിവരെ ജില്ലാ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."