HOME
DETAILS

ഓഫിസ് അക്രമം ;19 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

  
backup
June 24 2022 | 19:06 PM

754249562

കൽപ്പറ്റ

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ബഫർസോണിന്റെ പേരിൽ രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രകടനമായെത്തിയ നൂറോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകരാണ് ഒാഫിസ് തകർത്തത്. ഷട്ടറുകൾ അടിച്ചുതകർത്തും മുകൾ നിലയിലെ ജനൽ പാളികൾ നീക്കിയുമാണ് പെൺകുട്ടികളടക്കമുള്ള സമരക്കാർ എം.പി ഓഫിസിനുള്ളിൽ പ്രവേശിച്ചത്. 10 എസ്.എഫ്.ഐ പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


തുടർന്ന് കണ്ണിൽക്കണ്ടതെല്ലാം ഇവർ അടിച്ചുതകർത്തു. ഓഫിസ് ജീവനക്കാരെ മർദിച്ചു. മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം എറിഞ്ഞുടച്ചു. പ്രവർത്തകർ അര മണിക്കൂറോളം ഓഫിസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പൊലിസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കാതെ അക്രമികൾക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. വിവരമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എണ്ണത്തിൽ കുറവായിരുന്ന പൊലിസ് ഇവരെ നിയന്ത്രിക്കാൻ പാടുപെട്ടു. ലാത്തിവീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ ഓഫിസ് ജീവനക്കാരായ അഗസ്റ്റിന് സാരമായി പരുക്കേറ്റു. പൊലിസ് ലാത്തിച്ചാർജിൽ കോൺഗ്രസ് പ്രവർത്തകരായ രാജേന്ദ്രൻ, ഡിന്റോ ജോസ് എന്നിവർക്കും വനിതാ സെൽ എസ്.ഐ ജാനകി, കൽപ്പറ്റ സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ സീത, സ്റ്റേഷനിലെ ജുനൈദ് എന്നിവർക്കും പരുക്കേറ്റു. ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പിന്നാലെ ടി സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.പി ഓഫിസ് ഉപരോധിച്ചു. അക്രമസമരങ്ങളെ അപലപിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് രംഗത്തെത്തിയിട്ടുണ്ട്. 19 എസ്.എഫ്.ഐ പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


സംഭവം എ.ഡി.ജി.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.കൽപ്പറ്റ ഡിവൈ.എസ്.പി എം.ഡി സുനിലിനെ സസ്പെൻഡ് ചെയ്തു. തങ്ങളുടെ അനുമതി ഇല്ലാതെയാണ് സമരമെന്നും നേതൃത്വം നൽകിയവർക്കെതിരേ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago