HOME
DETAILS

ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം

  
backup
June 24 2022 | 19:06 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95

എം.വി ഗോവിന്ദൻ


സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പടരുകയാണ്. സമൂഹത്തെ കാർന്നുതിന്നുന്ന അപകടത്തിനെതിരേ ലോക ജനതയ്ക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ജൂൺ 26 ആചരിക്കുന്നത്. ലഹരി ഉയർത്തുന്ന ആരോഗ്യപരവും മാനുഷികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തെ സുപ്രധാന കർത്തവ്യമാണ്.


ലോകത്ത് എവിടെയുമെന്നതുപോലെ നമ്മുടെ രാജ്യത്തും മയക്കുമരുന്നുകൾ വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ ഇന്ത്യയിലെ പല സ്ഥലങ്ങളിലും മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്ത് വാർത്താപ്രാധാന്യം നേടിയ മയക്കുമരുന്ന് വേട്ട നടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. 218 കിലോ ഹെറോയിനാണ് ലക്ഷദ്വീപ് തീരത്തുനിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും റവന്യു ഇന്റലിജൻസും പിടിച്ചെടുത്തത്. ഗുജറാത്തിൽ മുദ്ര തുറമുഖത്തുനിന്ന് 54 കിലോ കൊക്കെയിനാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്ത് വൻതോതിൽ വ്യാപകമാകുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.


കേരളം സാമൂഹികമായും സാംസ്‌കാരികമായും ജീവിതനിലവാരത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. കേരളം സ്വായത്തമാക്കിയ ഈ നേട്ടങ്ങൾക്ക് വലിയ ഭീഷണിയാണ് മയക്കുമരുന്നിന്റെ ഉപയോഗംമൂലം സമൂഹത്തിൽ ഉണ്ടാകുന്നത്. യുവാക്കളും കൗമാരപ്രായക്കാരുമാണ് കൂടുതലായി മയക്കുമരുന്നിന് ഇരകളാകുന്നതായി കണ്ടുവരുന്നത്.
പുതുതലമുറ കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതായാണ് അടുത്ത കാലത്ത് കണ്ടെത്തിയ കേസുകൾ പരിശോധിച്ചതിൽനിന്ന് മനസ്സിലാക്കുന്നത്. വളരെയധികം വിലകൂടിയതും ഒളിപ്പിച്ച് കടത്തുവാൻ എളുപ്പമുള്ളതും ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു.
കുട്ടികളെയും യുവാക്കളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ലഹരിമാഫിയയുടെ വേരറുക്കുന്നതിന്, അവരിലേയ്‌ക്കെത്താൻ ഏറെ സാധ്യതയുള്ള യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് തന്നെ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എൻഫോഴ്‌സ്‌മെൻ്റ് പ്രവർത്തനങ്ങളിൽ സംസ്ഥാന എക്‌സൈസ് വകുപ്പ് സർവകാല റെക്കോർഡാണ് കൈവരിച്ചിരിക്കുന്നത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ ഓരോ മാസവും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.


ഈ വിപത്തിനെതിരേ ശക്തമായ പ്രതിരോധം തീർക്കുന്നതിനാണ് ഒന്നാം പിണറായി സർക്കാർ കേരളസംസ്ഥാന ലഹരിവർജന മിഷൻ 'വിമുക്തി'ക്ക് രൂപം നൽകിയത്. ലഹരിക്കെതിരേ സാമൂഹിക പ്രതിരോധം ഉയർത്തുന്ന തരത്തിലാണ് വിമുക്തി മിഷൻ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാർഡ് തലത്തിൽ വിമുക്തി കമ്മിറ്റികൾ രൂപീകരിച്ച് ലഹരിക്കെതിരേയുള്ള പ്രവർത്തനം നടത്തിവരുന്നുണ്ട്. വിമുക്തി കമ്മിറ്റികൾ മുഖേന ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നൽകുന്നുണ്ട്. വിദ്യാലയങ്ങളിൽ ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കോളജ് തലത്തിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി കാംപസുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് 'നേർക്കൂട്ടം' എന്ന പേരിലും ഹോസ്റ്റലുകളിൽ 'ശ്രദ്ധ' എന്ന പേരിലും കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു.


ബോധവൽക്കരണത്തോടൊപ്പം തന്നെ ലഹരിക്കടിമപ്പെട്ടവർക്ക് ചികിത്സ നൽകുന്നതിനായി 14 ജില്ലകളിലും വിമുക്തി മിഷന്റെ ഭാഗമായി ഡീഅഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. 71250 പേർക്ക് ഒ.പിയിലും 6020 പേർക്ക് ഐ.പിയിലും ഇതിനോടകം ചികിത്സ നൽകി. മേഖലാ കൗൺസിലിങ് സെന്ററുകളിൽ 9988 പേർക്ക് ഇതിനോടകം കൗൺസിലിങ് നൽകിക്കഴിഞ്ഞു. മയക്കുമരുന്നിനും മറ്റും അടിമയായ, നിർജീവമായ ഒരു സമൂഹമല്ല നമുക്ക് വേണ്ടത്. ഊർജസ്വലതയുള്ള, കർമ്മശേഷിയുള്ള യുവതലമുറയാണ് ലോകത്തിന്റെ മുന്നോട്ടുപോക്കിന് ഇന്നാവശ്യം. ബോധവൽക്കരണം എന്നത് ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയിൽ ഒതുങ്ങിനിൽക്കേണ്ടതല്ല. ഓരോ മനുഷ്യനും ലഹരി വിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിന്റെ മുന്നണി പടയാളികളായി മാറണം. ഇപ്രകാരം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ലഹരിമുക്ത കേരളം എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കു. ഈ ലഹരിവിരുദ്ധ ദിനം അതിന് കരുത്തേകട്ടെ.

(തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  9 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  32 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  42 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago