അരൂരില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം പരാജയമെന്നു പ്രതിപക്ഷം
തുറവൂര്‍ : എല്‍.ഡി.എഫിന്റെ അരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം പരാജയത്തിലെന്ന് പ്രതിപക്ഷംഗങ്ങള്‍ കുറ്റപ്പെടുത്തി. ജനകീയാവശ്യങ്ങള്‍ നടപ്പാക്കുന്ന തില്‍ വിമുഖത കാട്ടുകയാണെന്നു പറയുന്നു.
കുടിവെളളം, ഗൃഹ നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം, മാര്‍ക്കറ്റ് നിര്‍മാണം, വഴി വിളക്ക്, തുടങ്ങിയ വികസന പ്രവര്‍ത്തന കാര്യങ്ങളില്‍ കാര്യക്ഷമമായി ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണത്തെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ്. നടപ്പാക്കുമെന്ന പ്രഖ്യാപിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങി വയ്ക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് പ്രതിപക്ഷാംഗങ്ങളായ ഉഷാ അഗസ്റ്റിന്‍, റ്റി.കെ ഗോപാലന്‍, വി.കെ മനോഹരന്‍, സി.കെ പുഷ്പന്‍ എന്നിവര്‍ പറഞ്ഞു.
പരമ്പരാഗത തൊഴില്‍ മേഖല ,കുടിവെളള വിതരണം എന്നിവയില്‍ പോലും കാര്യക്ഷമമായ ഇടപെടലുകളൊന്നും നടന്നിട്ടില്ലെന്നു പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി.അരൂര്‍ മത്സ്യമാര്‍ക്കറ്റ് നവീകരണത്തിന് ഇതുവരെ നടപടികളുമൊന്നു ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ പഴയ കാല വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ്. മഴക്കാലം എത്തുന്നതിനു മുന്‍പായി തന്നെ കാനകള്‍ ശുചീകരിക്കുന്ന പതിവുണ്ട്. ഇതൊന്നും അരൂരില്‍ നടപ്പായില്ല. അരൂര്‍ ബൈപാസ് ചന്തിരൂര്‍പാലം എന്നീ മേഖലകളിലെ അഴുക്ക് നിറഞ്ഞ കാനകള്‍ ചീഞ്ഞുനാറുകയാണ്. വഴിവിളക്കുകളുടെ അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. വീട് നിര്‍മാണത്തിന് വീട് പൊളിച്ചിട്ടവര്‍ പെരുവഴിയിലാണ്.പുതിയ വികസന പദ്ധതികളൊന്നും കൊണ്ടു് വരാന്‍ എല്‍.ഡി.എഫ്.പഞ്ചായത്ത് ഭരണസമിതി ഫണ്ടില്ലെന്നു പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."