അന്ന് സോണിയക്ക് തിഹാര്‍ ജയിലില്‍ വച്ച് കൊടുത്ത വാക്ക് പാലിച്ചു; ഡി.കെ അഥവാ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍
അന്ന് സോണിയക്ക് തിഹാര്‍ ജയിലില്‍ വച്ച് കൊടുത്ത വാക്ക് പാലിച്ചു; ഡി.കെ അഥവാ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബി.ജെ.പിയില്‍നിന്ന് അധികാരം തിരിച്ചുപിടിക്കുമ്പോള്‍ 2019ല്‍ ഡി.കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍വച്ച് സോണിയാഗാന്ധിക്ക് കൊടുത്ത വാക്ക് പാലിക്കുകയായിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പി ഏറ്റവുമധികം ഭയപ്പെട്ട നേതാവായിരുന്നു ഡി.കെ. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ ഏറ്റവുമധികം ലക്ഷ്യംവയ്ക്കപ്പെട്ട നേതാവും ഡി.കെ ആയിരുന്നു. 50ദിവസമാണ് അന്ന് ഡി.കെ തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സോണിയാഗാന്ധിക്ക് ഡി.കെ കൊടുത്ത ഉറപ്പാണ് കര്‍ണാടക തിരിച്ചുപിടിക്കുമെന്നത്. ആ വാക്ക് അദ്ദേഹം പാലിച്ചു. വോട്ടെടുപ്പിന്റെ അന്നും അതിന് മുമ്പുമായി പുറത്തുവന്ന സര്‍വേകളെ പോലും തോല്‍പ്പിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും ഡി.കെ തന്നെ. അതുകൊണ്ടാവണം ഏതാനും സമയം മുമ്പ് ബംഗളൂരുവില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ ഇക്കാര്യങ്ങള്‍ സ്മരിച്ച ഡി.കെയുടെ കണ്ണുനിറഞ്ഞത്.
30 ാം വയസ്സില്‍ തന്നെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ ഇന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയനായ നേതാവാണ്. നിര്‍ണായഘട്ടത്തില്‍ ഹൈക്കമാന്‍ഡ് പോലും ആശ്രയിക്കുന്ന ട്രബിള്‍ ഷൂട്ടര്‍. ഗാന്ധി കുടുംബത്തിനും ഡി.കെ വിശ്വസ്ഥനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 ഓളം സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങിയെങ്കിലും ജെ.ഡി.എസിന്റെ സഹായത്തോടെ, നൂറിലേറെ സീറ്റ് ലഭിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ കാഴ്ചക്കാരാക്കി നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ ഡി.കെയായിരുന്നു. അന്ന് നോട്ടമിട്ടതാണ് കേന്ദ്രസര്‍ക്കാര്‍ ഡി.കെയെ.
2020ലാണ് ഡി.കെ ശിവകുമാര്‍ കര്‍ണാടക ഘടകം കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതിന് തൊട്ടുമുമ്പുള്ള വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ് കിടക്കുമ്പോഴായിരുന്നു ഡി.കെയുടെ വരവ്. പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ബംഗളൂരു റൂറലില്‍ ഡി.കെയുടെ സഹോദരന്‍ ഡി.കെ സുരേഷ് ആണ് ജയിച്ചത്. രണ്ടുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഡി.കെയുടെ ആസൂത്രണമികവ് കോണ്‍ഗ്രസ് അനുഭവിച്ചറിഞ്ഞു. ഗുജറാത്തില്‍ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ കാലാവധി കഴിഞ്ഞ സീറ്റിലേക്ക് നടന്ന രെഞ്ഞെടുപ്പ് നടക്കുകയാണ്. പട്ടേലിനെ വീണ്ടും കോണ്‍ഗ്രസ് ത്സരിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ബി.ജെ.പി അവരുടെ സര്‍വ മെഷിനറിയും പ്രയോഗിച്ചു. എന്നാല്‍ അന്ന് ഊര്‍ജ്ജമന്ത്രിയായിരുന്ന ഡി.കെയെയാണ് ഹൈക്കമാന്‍ഡ് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഏകോപിപ്പിക്കാനായി നിയോഗിച്ചത്. ഹൈക്കമാന്‍ഡിന്റെ വിശ്വാസം ഡി.കെ കാത്തു. വിജയിച്ച ശേഷം മാധ്യമങ്ങളെ കണ്ട പട്ടേല്‍, ഞാന്‍ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്നാണ് പറഞ്ഞത്. ബെല്ലാരി ഉപതെരഞ്ഞെടുപ്പിലും ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിലും ഡി.കെയുടെ സാമര്‍ഥ്യം ഹൈക്കമാന്‍ഡ് നേരിട്ട് കണ്ടതാണ്.
രാഷ്ട്രീയ എതിരാളികളെ ഭയക്കാതെ, പ്രതിസന്ധിയില്‍ ഒപ്പം നില്‍ക്കുന്ന കരുത്തനായ നേതാവ് എന്ന പ്രതിച്ഛായയാണ് ഡി.കെ ശിവകുമാറിനെ അണികള്‍ക്കെന്ന പോലെ മുതിര്‍ന്ന നേതാക്കള്‍ക്കും പ്രിയങ്കരനാക്കിയത്. ഡി.കെ മാത്രമല്ല മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടാതെ മുന്‍ അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര തുടങ്ങിയ ജനപിന്തുണയുള്ള നേതാക്കളാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ശക്തി.
how-congrsse-troubleshooter-dk-shivakumar-lead-patry-to-big-margin-win
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."