കര്‍ണാടക നല്‍കിയത് മോദിയെ നേരിടാന്‍ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം; രമേശ് ചെന്നിത്തല
കര്‍ണാടക ഇലക്ഷന്‍ റിസള്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് രമേശ് ചെന്നിത്തല. മോദിയെ നേരിടാന്‍ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കര്‍ണാടക നല്‍കിയതെന്നതായിരുന്നു അദേഹം അഭിപ്രായപ്പെട്ടത്.കൂടാതെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞെന്നും ജോഡോ യാത്ര കര്‍ണാടകയിലെ വിജയത്തിന് ഒരു ഹേതുവായെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് 2024 ല്‍ നടക്കുന്ന പൊതുതെരഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ വിജയം ആവര്‍ത്തിക്കും.തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദര്‍ഭങ്ങളിലെല്ലാം ജനവികാരം ബി ജെപിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നരേന്ദ്ര മോദി ആഴ്ചകളോളം കര്‍ണാടകയില്‍ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോണ്‍ഗ്രസ് മുന്നേറ്റത്തെ തടയാനായില്ല,' ചെന്നിത്തല പറഞ്ഞു.
'2024ല്‍ നരേന്ദ്ര മോദിയെ നേരിടേണ്ടത് രാഹുല്‍ ഗാന്ധി തന്നെയെന്ന് ജനങ്ങള്‍ പറഞ്ഞു കഴിഞ്ഞു കര്‍ണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയില്‍ ബി.ജ.പിക്ക് ഒരിടത്ത് പോലും ഭരണമില്ലാതായി,കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികളെ യോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലുടെ വേണം ഇനിയുള്ള പോരാട്ടം, 2024 ഇന്ത്യ പിടിക്കാന്‍ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി മുന്നോട്ട് പോകും. ബി.ജെ പി തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കര്‍ണാടകയില്‍ കണ്ടത്,' ചെന്നിത്തല കൂട്ടിച്ചേര്‍ത്തു,'
Content Highlights: Ramesh chennithala said about karnataka election
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."