ഗുണ്ടാ ആക്രമണം: നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും ഇന്ന് ഉപവസിക്കും
ആലപ്പുഴ; നഗരത്തിലെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയ ഗുണ്ടാ മാഫിയ വിളയാട്ടത്തിനും നഗരസഭ അംഗങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന നിരന്തര ആക്രണത്തിനുമെതിരേ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും പൗരപ്രതിനിധികളും ഏകദിന ഉപവാസം നടത്തുന്നു. ഇന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ ഔട്ട്‌പോസ്റ്റിന് സമീപമാണ് ഉപവാസം നടത്തുന്നത്.
കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. നഗരത്തില്‍ മദ്യമയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടം വര്‍ധിച്ചത് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തന്നെ കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനെതിരേ പ്രതികരിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പടെ ആക്രമണം നേരിടേണ്ടി വന്നു.
കൗണ്‍സിലര്‍മാരായ കെ.ജെ പ്രവീണ്‍, സി.എസ് ഷോണി, വി ജയപ്രസാദ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇതിനെതിരേ ജനകീയമനസാക്ഷി ഉണര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഉപവാസം നടത്തുന്നതെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."