HOME
DETAILS
MAL
അനുനയ നീക്കം? : ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി
backup
June 16 2021 | 11:06 AM
ന്യൂഡല്‍ഹി: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി.മറ്റന്നാള്‍ ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. രാഹുല്‍ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ചെന്നിത്തല കടുത്ത അതൃപ്തിയില്‍ തുടരുന്നതിനിടെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കെ.സുധാകരന്റെ പേര് ഉയര്‍ന്നപ്പോള്‍ ആ നിര്‍ദേശത്തെ തള്ളാനോ കൊള്ളാനോ ചെന്നിത്തല തയ്യാറായിരുന്നില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു ചെന്നിത്തല സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."