'ഇത്തരം ചോദ്യങ്ങള്‍ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി'; വാര്‍ത്താസമ്മേളനത്തിനിടെ ക്ഷുഭിതനായി വി.ഡി സതീശന്
മാനന്തവാടി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
എംപി ഓഫീസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നുവെന്നും പിന്നീട് നിലത്തിട്ടതാണെന്നുമുള്ള ഇടത് ആരോപണം സംബന്ധിച്ചുള്ള ചോദ്യം ഉന്നയിച്ചപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്.
ഇതുപോലോത്ത കാര്യങ്ങളുമായി ഇങ്ങോട്ട് വരേണ്ട. കൈയില്‍ വെച്ചാല്‍ മതി. ആ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇതുപോലത്തെ ചോദ്യങ്ങള്‍ ചോദിക്കേണ്ട. അസംബന്ധം പറയേണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന് ചോദിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോള്‍ ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലോത്ത കാര്യങ്ങളുമായി ഇങ്ങോട്ട് വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."