ജലന്ധര്‍ ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് വന്‍ഭൂരിപക്ഷത്തോടെ ജയം
ആംആദ്മിക്ക് വന്‍ഭൂരിപക്ഷത്തോടെ ജയം
ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധര്‍ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മിന്നും ജയം. 1998 ന് ശേഷം ആദ്യമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയുടെ സുശീല്‍ കുമാര്‍ റിങ്കു 58,647 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇവിടെ നിന്നും ലോക്സഭയിലേക്ക് വിജയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരംജിത് കൗറിന് മണ്ഡലത്തില്‍ 2.43 ലക്ഷം വോട്ടാണ് നേടാനായത്. ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി ഡോ. സുഖ്വീന്ദര് സുഖി 1.58 ലക്ഷം വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. ബിജെപി സ്ഥാനാര്‍ത്ഥി ഇന്ദര്‍ ഇഖ്ബാല്‍ സിങ് അത്വാല് 1.34 ലക്ഷം വോട്ട് നേടി നാലാമതായി.
കോണ്‍ഗ്രസ് എംപി ശന്തോക് സിങ് ചൗധരിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ശന്തോക് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. എന്നാല്‍ എഎപി മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ സുശീല്‍ കുമാര്‍ റിങ്കുവിനെ രംഗത്തിറക്കി മണ്ഡലം പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."