നഗരസഭ വികസന സെമിനാര്‍
ആലപ്പുഴ: നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുളള വികസന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ നിര്‍ദ്ധനരോഗികള്‍ക്ക് സൗജന്യഡയാലിസിസ് അടക്കം സാമൂഹ്യക്ഷേമ ഉത്പാദന മേഖലകള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന വികസന രേഖയാണ് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജു താന്നിക്കല്‍ അവതരിപ്പിച്ചത്.
വൈസ്‌ചെയര്‍മാന്‍ ബീന കൊച്ചുബാവ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബി. മെഹബൂബ്, ജി മനോജ്കുമാര്‍, ഷോളി സിദ്ധകുമാര്‍, മോളി ജേക്കബ്, പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എ. എ റസാക്ക്, ബഷീര്‍ കോയാപറമ്പില്‍, ആര്‍. ഹരി, റമി നസീര്‍, ബിന്ദുതോമസ്, ജോസ് ചെല്ലപ്പന്‍, സജ്‌നാ ഹാരീസ്, വി. എന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി അരുണ്‍രംഗന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."