ഞാന്‍ കേരളത്തിലെ നേതാവ്, തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍; ഇലക്ഷന്‍ റിസള്‍ട്ടിനോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍
V Muraleedharan Refuse To Talks About Karnataka Election
ഞാന്‍ കേരളത്തിലെ നേതാവ്, തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍; ഇലക്ഷന്‍ റിസള്‍ട്ടിനോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍
കര്‍ണാടക നിയമസഭ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മാധ്യമങ്ങള്‍ ഇലക്ഷന്‍ റിസള്‍ട്ടിനെക്കുറിച്ചുളള അഭിപ്രായം തേടിയപ്പോള്‍ താന്‍ കേരളത്തിലെ നേതാവാണെന്നും തെരെഞ്ഞെടുപ്പ് നടന്നത് കര്‍ണാടകയിലാണെന്നുമായിരുന്നു വി.മുരളീധരന്റെ പ്രതികരണം.
'തിരഞ്ഞെടുപ്പ് നടന്നത് കര്‍ണാടകത്തിലാണ്. ഞാന്‍ കേരളത്തിലെ നേതാവാണ്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കര്‍ണാടകത്തിലെ നേതാക്കള്‍ ആവശ്യമായ വിലയിരുത്തല്‍ നടത്തി കാര്യങ്ങള്‍ പറയും. കേന്ദ്രമന്ത്രി ആയതുകൊണ്ട് കാര്യമില്ല. വിദേശകാര്യ വകുപ്പാണ് എന്റേത്. അതിനെ കുറിച്ചാണെങ്കില്‍ സംസാരിക്കാം' മുരളീധരന്‍ പറഞ്ഞു.'ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണത്. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതോട്‌തോട് കൂടി ബിജെപി ഇല്ലാതാകില്ല, മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ണാടക നിയമസഭയിലേക്കുളള തെരെഞ്ഞെടുപ്പില്‍ 137 സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ബി.ജെ.പി 65 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍, ജെ.ഡി.എസിന് 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
Content Highlights: V Muraleedharan Refuse To Talks About Karnataka Election
ഞാന്‍ കേരളത്തിലെ നേതാവ്, തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍; ഇലക്ഷന്‍ റിസള്‍ട്ടിനോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."