HOME
DETAILS
MAL
രാഹുലിന്റെ ഓഫിസ് ആക്രമണം: പ്രതിയെ ആരോഗ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കി
backup
June 25 2022 | 12:06 PM
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്.എഫ്.ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി.
പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഈ മാസം 15 മുതല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. അവിഷിത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആര്‍.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തില്‍ കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."