അമിത്ഷായുടെ ആരോപണത്തിന് പിന്നാലെ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍
മുംബൈ: ഗുജറാത്ത് കലാപത്തില്‍ വ്യാജ വിവരം നല്‍കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം നേരിടേണ്ടി വന്ന ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് ഗുജറാത്ത് പൊലിസ് കസ്റ്റഡിയില്‍. ടീസ്റ്റയുടെ എന്‍.ജി.ഒയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഗുജറാത്ത് പൊലിസിന്റെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മുംബൈ ജുഹുവിലെ ഇവരുടെ വസതിയിലെത്തിയിരുന്നു. പിന്നീടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റ സെതല്‍വാദിനെ മുംബൈയിലെ സാന്താക്രൂസ് പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ഗുജറാത്ത് പൊലിസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
ഇന്ത്യന്‍ പീനല്‍ കോഡ് 468 പ്രകാരം സെതല്‍വാദടക്കമുള്ള നിരവധി പേര്‍ക്കെതിരെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ അഹമ്മദാബാദിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകാനാണ് ഗുജറാത്ത് പൊലീസ് എത്തിയതെന്നുമാണ് ടീസ്റ്റയുമായി ബന്ധമുള്ള അഭിഭാഷകന്‍ നേരത്തെ വെളിപ്പെടുത്തിയത്. മൂന്നു മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്ന് ടീസ്റ്റയുടെ ഓഫീസ് അറിയിച്ചു.
Gujarat ATS detained and took activist Teesta Setalvad to Santacruz police station in Mumbai pic.twitter.com/X72wZ1pyee
— ANI (@ANI) June 25, 2022
Gujarat ATS team reaches Teesta Setalvad's residence in Mumbai related to a case on her NGO pic.twitter.com/N2hkuqPG00
— ANI (@ANI) June 25, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."