കോട്ടയത്ത് തെരുവുയുദ്ധം; ഡിവൈഎസ്പിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്ക്
കോട്ടയം : കോട്ടയത്ത് കലക്ടറേറ്റിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു.
പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പൊലീസിനു നേരെയുണ്ടായ കല്ലേറില്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന് പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. വലിയതോതിലുള്ള സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രവര്‍ത്തകരെയെല്ലാം സ്ഥലത്ത് നിന്നും ഒഴിപ്പിക്കുകയാണ്.
നൂറിലേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥലത്തുള്ളത്. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ വിരളിലെണ്ണാവുന്ന എണ്ണം പൊലീസ് സംഘമാണ് സ്ഥലത്തുള്ളത്. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പ്രവര്‍ത്തകരെ തടയാന്‍ കഴിയുന്നത്ര പൊലീസ് സംഘം സ്ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേറ്റു. കലക്ടറേറ്റിനു മുന്നിലെ ഇടതു സംഘടനകളുടെ ഫ്‌ളക്‌സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."