'ബി.ജെ.പിയുടെ നുണകളല്ല, രാജ്യത്തിന് വേണ്ടത് വേഗത്തിലുള്ള വാക്‌സിനേഷന്‍': രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നുണകളും പൊള്ളയായ മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂര്‍ണവുമായുള്ള കൊവിഡ് വാക്‌സിനേഷനാണ് രാജ്യത്തിന് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കാരണമുണ്ടായ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് സാഹചര്യമൊരുക്കുകയും ജനങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
देश को तुरंत व पूर्ण टीकाकरण चाहिए- मोदी सरकार की निष्क्रियता से हुई वैक्सीन की कमी को छुपाने के लिए भाजपा के रोज़ के झूठ और खोखले नारे नहीं!
— Rahul Gandhi (@RahulGandhi) June 16, 2021
PM की झूठी छवि बचाने के लिए केंद्र सरकार की लगातार कोशिशें वायरस को बढ़ावा दे रही हैं और जनता की जान ले रही हैं। pic.twitter.com/zE0XbNgVca
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."