HOME
DETAILS
MAL
അംഗീകാരം പുതുക്കുന്നതിന് അപേക്ഷിക്കണം
backup
August 22 2016 | 19:08 PM
തൊടുപുഴ: ജില്ലയില്‍ താല്‍ക്കാലിക അംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ എഗ്ഗര്‍ നഴ്സറികളുടെയും അംഗീകാരം പുതുക്കുന്നതിന് 31 ന് മുമ്പ് അതാത് പഞ്ചായത്ത് വെറ്ററിനറി സര്‍ജനുമായി ബന്ധപ്പെട്ട് നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷ നല്‍കണം. ലഭ്യമാകുന്ന അപേക്ഷയില്‍ ബന്ധപ്പെട്ട വെറ്ററിനറി സര്ജന്സീനിയര് വെറ്ററിനറി സര്ജന് പരിശോധിച്ച് സാക്ഷ്യപത്രം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ പരിഗണിക്കുന്നത്. തുടര്‍ന്ന് ഒരു സീനിയര്‍ ഓഫീസര്‍ നഴ്സറി പരിശോധിച്ച് നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്നതിനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സ്വീകരിക്കും. പുതിയ എഗ്ഗര്‍ നഴ്സറിക്കുള്ള അപേക്ഷ സ്വീകരിക്കുന്നതല്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."