സഊദി ഇ-വിസ: ആശയക്കുഴപ്പത്തിലായി യാത്രക്കാർ
റിയാദ്: സഊദി അറേബ്യയുടെ ഇ-വിസ സംവിധാനം മൂലം കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിലാകുന്നതായി റിപ്പോർട്ട്. വിസ ഫെസിലിറ്റേഷൻ സർവീസ് (വി.എഫ്.എസ്) ഓഫിസുകളിൽ നേരിട്ട് ഹാജരായി വേണം നിലവിൽ വിസ പ്രോസസിംഗ് നടപടികൾ ചെയ്യാൻ. എന്നാൽ രാജ്യത്ത് ആകെ ഒമ്പത് ഓഫീസുകളാണ് വി.എഫ്.എസിനുള്ളത്. ഇതിൽ ഒന്ന് മാത്രമാണ് കേരളത്തിൽ ഉള്ളത്. ഇതാണെങ്കിൽ കൊച്ചിയിൽ ആണ്. ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള മലബാർ മേഖലയിലെ ഉൾപ്പെടെ യാത്രാക്കാർ ഇതോടെ കൊച്ചിയിൽ എത്തേണ്ടതാണ് അവസ്ഥ.
സഊദിയിലേക്ക് വിസിറ്റിങ്, ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ യാത്രചെയ്യുന്നവരുടെ വിരലയടയാളം ഉൾപ്പെടെയുള്ള ബയോ മെട്രിക് വിവരങ്ങൾ നൽകണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നതാണ് തിരിച്ചടിയായത്. ട്രാവൽ ഏജൻസി മുഖേന മുംബൈയിലെ സഊദികോൺസുലേറ്റിലോ ന്യൂഡൽഹിയിലെ എംബസിയിലോ അയച്ച് പാസ്‌പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്ന രീതിയാണ് വർഷങ്ങളായി നിലനിന്നിരുന്നത്. ഇത് മാറ്റി പേപ്പറിലെ ബാർ കോഡ് സ്കാൻ ചെയ്യുന്ന രീതി കുറച്ച് ദിവസം മുമ്പാണ് നിലവിൽ വന്നത്. ഇതോടെ വി.എഫ്.എസിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന ആശങ്കയിലാണ് ജനം.
റെസിഡൻസ് വിസ എന്ന തൊഴിൽ വിസക്കും ഈ നിബന്ധന ബാധകമാണോ എന്നതാണ് ഉയരുന്നു വലിയ ആശങ്ക. സഊദിയിലേക്കുള്ള എല്ലാത്തരം വിസ നടപടികളും വി.എഫ്.എസ് മുഖേന മാത്രമേ പൂർത്തിയാക്കാൻ കഴിയൂ എന്നതാണ് സ്ഥിതിയെങ്കിൽ നിലവിലെ ഏക വി.എഫ്.എസ് ൽ എത്തേണ്ടത് യാത്രക്കാർക്ക് അധിക ചെലവും തിരക്കും ഉണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."