HOME
DETAILS

സുകൃതങ്ങളുടെ പരാഗങ്ങളാകുക

  
backup
June 25 2022 | 20:06 PM

alikutty-musliyar-writes-2022

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ


സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മറ്റൊരു ജന്മദിനം കൂടിയാണിന്ന്. നൂറിന്റെ നിറവിലെത്താൻ നാല് ഇതളുകൾ മാത്രം. തിരിഞ്ഞുനോക്കുമ്പോൾ അനുഗ്രഹങ്ങളുടെ മുറ്റത്താണ് നമ്മൾ. പ്രതിസന്ധികളുടെ കൊടിയകാലങ്ങളെയൊക്കെ അതിജീവിച്ചു. ലോകത്തിന്റെ വിവിധ മൂലകളിൽ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തലയുയർത്തിനിൽക്കുന്നു. സാമൂഹിക, സാമ്പത്തിക പുരോഗതി കൈവരിച്ചു.
അനിവാര്യതയുടെ സൃഷ്ടിയായാണ് സമസ്ത ഉദയംകൊണ്ടത്. മുസ്‌ലിംകളുടെ കർമ, വിശ്വാസ സംരക്ഷണമായിരുന്നു അതിൻ്റെ ദൗത്യം.1921ലെ മലബാർ സമരത്തെ തുടർന്ന് നാടുവിട്ട ഏതാനും മുസ്‌ലിം പണ്ഡിതന്മാർ കൊടുങ്ങല്ലൂരിലാണ് ഒത്തുകൂടിയിരുന്നത്. അതിനിടെയാണ് കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിക്കപ്പെട്ടത്. പാരമ്പര്യമായി മുസ്‌ലിംകൾ തുടരുന്ന രീതികളുടെ പരിഷ്കരണമായിരുന്നു ഇൗ സംഘടനയുടെ ലക്ഷ്യം. ഇത് പൂർവികർ കൈമാറിയിരുന്ന കർമങ്ങളിലും വിശ്വാസങ്ങളിലും വിഭിന്ന ചിന്താഗതി കടത്തിവിടുന്നതായിരുന്നു. അതിനെതിരേ യഥാർഥ ഇസ്‌ലാമിൻ്റെ സംരക്ഷണത്തിനായിരുന്നു സമസ്തയുടെ രൂപീകരണം.


ഇന്ന് മഹാഭൂരിപക്ഷം മുസ്‌ലിംകളെയും പ്രതിനിധാനം ചെയ്യുന്ന സംഘടനായായിരിക്കുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1926 ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ ചേർന്ന യോഗത്തിലാണ് സമസ്ത രൂപീകരിക്കപ്പെടുന്നത്. വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡന്റും, പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാർ, അബ്ദുൽ ബാരി മുസ്‌ലിയാർ, പള്ളിപ്പുറം അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.പി മീരാൻ മുസ്‌ലിയാർ എന്നിവർ വൈസ് പ്രസിഡന്റുമാരും ആയിരുന്നു. പള്ളിവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ ജനറൽ സെക്രട്ടറിയായി. ഇവർ ഉൾപ്പെടെ നാൽപതു മുശാവറ അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.
നാൽപത് അംഗങ്ങളുള്ള കൂടിയാലോചനാസമിതിയായ മുശാവറയാണ് സമസ്തയുടെ പ്രധാന ഘടകം. അതാത് കാലഘട്ടത്തെ പണ്ഡിതരിലെ തലമുതിർന്ന നായകർ ആ മുശാവറയിൽ അംഗമായി. കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർതുടങ്ങിയവരിൽ നിന്നാണ് ഞങ്ങൾ ഈ താവഴി ഏറ്റെടുത്തത്.


സമസ്ത നട്ടുനനച്ചു വളർത്തിയ വെളിച്ചങ്ങൾ ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലും കാണുന്നു. മദ്‌റസകൾ, ദഅ്‌വാ കോളജുകൾ, അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. സ്ഥാപനങ്ങൾ വർധിക്കുന്നു. വിവിധ മനുഷ്യർ അറിവിന്റെ തെളിനീർ അനുഭവിക്കുന്നു. ആത്മീയതയുടെ വിശുദ്ധിയിലേക്കു ചിറകടിച്ചുപറക്കുന്നു.


അടുത്ത കാലത്ത് ഈജിപ്തിൽ പോയപ്പോൾ അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ മേധാവി സമസ്തയുടെ പ്രവർത്തനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. സമസ്തയുടെ സേവനത്തെക്കുറിച്ച് ലോകം മനസിലാക്കുന്നു. വിലയിരുത്തുന്നു. ഈജിപ്തിലും യൂറോപ്പിലും നമ്മുടെ സ്ഥാപനങ്ങളുണ്ട്, പ്രവർത്തകരുണ്ട്. പല രാജ്യങ്ങളിൽ പോകാനും അവിടെ പ്രബന്ധം അവതരിപ്പിക്കാനും സമസ്തയുടെ എളിയ പ്രവർത്തകനെന്ന നിലയിൽ എനിക്കും ഭാഗ്യമുണ്ടായി. അതിനൊക്കെ കാരണക്കാരൻ ശംസുൽ ഉലമയാണ്. മുസ്‌ലിംവേൾഡ് ലീഗിന്റെ കീഴിലും ഹോളി ഖുർആന്റെ പരിപാടികളിലും പങ്കെടുക്കാൻ ശൈഖുനാ ശംസുൽ ഉലമയുടെ മക്കൾക്കും ബന്ധപ്പെട്ടവർക്കും അവസരമുണ്ടായിട്ടുണ്ട്.


96ാം വാർഷികത്തിൽ ലോകത്തെങ്ങും ഈ പ്രകാശം പരക്കുന്നു. ഇപ്പോഴത്തെ തലമുറയോട് ഓർമിപ്പിക്കാനുള്ളത് ഇതുപോലെ പൂർവികർ കൊണ്ട മഴയുടെയും വെയിലിന്റെയും അഭിമാനസ്തംഭങ്ങളാണ് ഇന്നു കാണുന്ന മികവുകളെല്ലാം.തലയുയർത്തിനിൽക്കുന്ന സ്ഥാപനങ്ങളെല്ലാം. അവരുടെ കഠിനാധ്വാനത്തിന്റെ സുഗന്ധങ്ങളാണ് ഇന്ന് അന്തരീക്ഷത്തിൽ പരക്കുന്നത്. അവ ഇനിയും തലയുയർത്തി നിൽക്കുകതന്നെ ചെയ്യും. അതിനു വെള്ളവും വളവുമാകാൻ എന്നും നിങ്ങളുണ്ടാകണം.

(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago