ടീസ്റ്റ സെതല്‍വാദിനെയും ആര്.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും
ഡല്‍ഹി: ഗുജറാത്ത് പൊലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡി.ജി.പിയും മലയാളിയുമായ ആര്.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യുക. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ ഇന്നലെയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എന്‍ജിഒ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പൊലിസിന് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെയാണ് ടീസ്റ്റയെ കസ്റ്റഡിയില്‍ എടുക്കുന്നത്. മുബൈയില്‍ നിന്ന് ഇന്നലെ അര്‍ദ്ധരാത്രി ടീസ്റ്റയെ അഹമ്മദാബാദില്‍ എത്തിച്ചു.
ആര്.ബി ശ്രീകുമാറിനെ അഹമ്മദാബാദില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കൂടാതെ ജയില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ പേരും എഫ്.ഐ.ആറിലുണ്ട്. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കല്‍, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി ഉന്നയിച്ച ആരോപണങ്ങള്‍ വെള്ളിയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. കേസിലെ സഹ ഹരജിക്കാരിയായ ടീസ്റ്റ സാകിയ ജഫ്രിയുടെ വികാരം മുതലെടുത്തെന്ന് കോടതി വിധിയില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്നാണ് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ആഭ്യന്തരമന്ത്രി അമിത ഷാ ടീസ്റ്റക്കെതിരെ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."