HOME
DETAILS

കേരള മുസ്‌ലിമിൻ്റെ വഴികാട്ടി

  
backup
June 26 2022 | 04:06 AM

guide-of-the-kerala-muslim-2022

സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങൾ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭയുമായും അതിനു നേതൃത്വം നൽകിയ ഒട്ടേറെ പണ്ഡിതരുമായും വളരെ ചെറുപ്പം തൊട്ടേ നല്ല ബന്ധമാണ് എനിക്കുള്ളത്. ചേളാരിയിലെ സമസ്ത ഓഫിസിന്റെ ഉദ്ഘാടനത്തിന് എന്റെ പിതാവിന്റെ കൈപിടിച്ച് പോയത് ഇന്നും മനസ്സിൽ മായതെ കിടക്കുന്ന ചിത്രമാണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഈയിടെ പൊളിച്ചു നീക്കിയ ആ കെട്ടിടത്തിന്റെ താഴെയുള്ള ഭാഗമായിരുന്നു അന്നു ഓഫിസ്. ചെറുപ്പ കാലം മുതൽ സമസ്തയുടെ നിരവധി മാഹാ സമ്മേളനങ്ങളിലും യോഗങ്ങളിലുമെല്ലാം ശ്രോദ്ധാവായി പങ്കെടുത്തത് ഒളിമങ്ങാത്ത ഓർമയായുണ്ട്. അന്നു കേട്ട പ്രഭാഷണങ്ങളെല്ലാം മനസ്സിലെവിടയോ ഇപ്പോഴും മുഴങ്ങുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനായിരുന്ന വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ(ഖ.സി) ചെറുപ്പത്തിൽ തന്നെ എന്നെ മന്ത്രിച്ചിരുന്നു.അതിന്റെ പുണ്യവും അനുഗ്രഹവും ഇന്നും എന്റെ ജീവിതത്തെ തഴുകിതലോടുന്നതായി അറിയുന്നു; വിശ്വസിക്കുന്നു.ആ മഹാ പണ്ഡിതന്റെ രൂപവും മുഖവുമെല്ലാം ഇപ്പോഴും ഓർക്കുന്നു.   നാട്ടിലെ ഒരു മദ്‌റസുടെ ഉദ്ഘാടനത്തിനു വന്ന അബ്ദുൽ ബാരി മുസ്‌ലിയാർ(ഖ.സി) അന്ന് ഞങ്ങളുടെ വീട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്.  അതുപോലെ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ(ഖ.സി) എനിക്കുവേണ്ടി നടത്തിയ പ്രാർഥനയും ഒരിക്കലും മറക്കാനാവുകയില്ല.


 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുൽ ഉലമ(ഖ.സി)യുമായുള്ള ആത്മീയവും വൈജ്ഞാനികവുമായ  ബന്ധം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് ഞാൻ മനസിലാക്കുന്നത്. ശൈഖുനാ ശംസുൽ ഉലമയുടെ പ്രത്യേകമായ നോട്ടവും കുരുത്തവും പൊരുത്തവും ഇജാസത്തുമെല്ലാം ഈ സമുദായത്തിനു നേതൃത്വം നൽകുന്ന ഒരു സംഘടനയെ നയിക്കാനും നിരവധി പണ്ഡിതന്മാർക്ക് അറിവ് നൽകാനുമുള്ള ഉദവി ഉണ്ടാവാൻ കാരണമായെന്ന് ഞാൻ വിശ്വസിക്കുന്നു.  മുൻഗാമികളായ മഹാ പണ്ഡിതരുടെ പ്രാർഥനയും അനുഗ്രഹവുമാണ് ജീവിതത്തിലെ വലിയ സൗഭൗഗ്യമെന്ന് ഞാൻ കരുതുന്നു. ശംസുൽ ഉലമ എന്റെ പ്രധാനപ്പെട്ട ഗുരുനാഥനായിരുന്നു. നന്തി ദാറുസലാമിൽ  പണ്ഡിത വിദ്യാർഥികൾക്ക് അറിവ്  നൽകാനും ശംസുൽ ഉലമ എനിക്ക് അവസരം നൽകി. ശാഫി മദ്ഹബിലെ പ്രധാനപ്പെട്ട കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫ ക്ലാസെടുക്കാനുള്ള പ്രത്യേക ഇജാസത്തും ശംസുൽ ഉലമ എനിക്ക് നൽകിയിരുന്നു.

പുത്തൻ, നവീന ആശയങ്ങളെ പരാജയപ്പെടുത്തി കേരളത്തിൽ ഇസ്‌ലാമിന്റെ തനതു  രൂപം നിലനിർത്തിയെന്നതാണ് സമസ്തയുടെ ഇതുവരേയുള്ള പ്രവർത്തനത്തിന്റെ വലിയ വിജയം.1926 ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ സയ്യിദ് ശിഹാബുദ്ദീൻ ചെറുകുഞ്ഞിക്കോയ തങ്ങളുടെ (ഖ.സി) അധ്യക്ഷതയിൽ ചേർന്ന പണ്ഡിതസഭ മുസ്‌ലിം സമൂഹം നേരിടുന്ന അതീവഗുരുതരമായ വെല്ലുവിളികളെ സംബന്ധിച്ചു ചർച്ച നടത്തി. പൊതുസമൂഹത്തിനു യഥാർഥ ഇസ്‌ലാം പരിചയപ്പെടുത്താൻ നാളിതുവരെ സാധിച്ചതു പാരമ്പര്യത്തെ മാനിച്ചതിനാലാണെന്നും പ്രമാണങ്ങൾ നിരാകരിച്ചുള്ള നവീന ചിന്തകൾക്കു മതത്തിന്റെ മുഖം നൽകുന്നതിനുള്ള ശ്രമം അപകടകരമാണെന്നും തിരിച്ചറിഞ്ഞു ഒരു പണ്ഡിതസഭ രൂപവത്കരിച്ചു. വരക്കൽ  അബ്ദുർറഹിമാൻ ബാ അലവി മുല്ലക്കോയ തങ്ങളാ (ഖ.സി) യിരുന്നു അധ്യക്ഷൻ. ഇതാണ് കേരള മുസ്‌ലിമിന്റെ വഴികാട്ടിയായി മാറിയ സമസ്തയുടെ തുടക്കം.


സമസ്ത നൂറാം വാർഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. സമസ്തയുടെ ബഹുമുഖ പ്രവർത്തനങ്ങൾ ഇപ്പോൾതന്നെ അന്തർദേശീയരംഗത്ത് സജീവമാണ്. ഇസ്‌ലാമിക ദഅ്വ രംഗത്ത് സമസ്തയെ ലോകമുസ്‌ലിംകൾ  പ്രതീക്ഷയോടെ നോക്കിക്കാണുന്നുണ്ട്.  ഇന്ത്യയിൽ എല്ലാ ഭാഗങ്ങളിലും സമസ്തയുടെ പ്രവർത്തനം വ്യാപിപ്പിക്കേണ്ടതുണ്ട്. ലോകനിലവാരത്തോളം ഉയർന്നു കഴിഞ്ഞു കേരളത്തിലെ ഉപരിപഠന സ്ഥാപനങ്ങൾ. മതപരമായ ഉയർച്ചയും ആത്മീയ ധാരയുമാണ് സമസ്ത ലക്ഷ്യം

(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago