HOME
DETAILS

സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു 'അധികാരത്തില്‍ തിരിച്ചുവരാന്‍ എല്ലാവരും ഒരുമിക്കണം'

  
backup
June 16 2021 | 20:06 PM

3231351-655163

 

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേറ്റു. സുധാകരനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദിഖ് എന്നിവരും സ്ഥാനമേറ്റെടുത്തു.
രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുധാകരന്‍ കെ.പി.സി.സി ഓഫിസിലെത്തിയത്.


സുധാകരനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് സ്വീകരിച്ചു. സേവാദള്‍ പ്രവര്‍ത്തകര്‍ സുധാകരന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. കെ.പി.സി.സി ഓഫിസിന്റെ മുകളിലുള്ള ഹാളിലായിരുന്നു ചടങ്ങ്.
കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് സ്ഥാനമേറ്റെടുത്തുകൊണ്ട് സുധാകരന്‍ പറഞ്ഞു. അധികാരത്തിന്റെ പിറകെ പോകാതെ കര്‍മത്തിന്റെ പാതയില്‍ പോയാല്‍ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരാന്‍ സാധിക്കും. തന്റെ പ്രവര്‍ത്തനരാഹിത്യംകൊണ്ടോ കഴിവുകേടുകൊണ്ടോ പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നു.
ആര്‍.എസ്.എസ് ലേബലൊട്ടിച്ച് തന്നെ തകര്‍ത്തുകളയാമെന്ന് സി.പി.എം കരുതേണ്ട. മുമ്പും ഇത്തരം ആരോപണങ്ങള്‍ സി.പി.എം ഉന്നയിച്ചെങ്കിലും അത് ഏശാതെപോകുകയായിരുന്നു. ഇതും ജനങ്ങള്‍ വിശ്വസിക്കില്ല. സി.പി.എമ്മിന് തന്നെ ഭയമാണ്. അതിനാലാണ് വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.


സാമൂഹിക പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും കോര്‍ത്തിണക്കിയ പുതിയ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടണമെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഒരു ആള്‍ക്കൂട്ടമാണെന്ന തെറ്റായ നിര്‍വചനം തിരുത്തണം. ചിട്ടയായ പ്രവര്‍ത്തനത്തോടെ സംഘടനയുടെ അടിത്തറ ഭദ്രമാക്കണമെന്നും സതീശന്‍ പറഞ്ഞു.


പ്രസിഡന്റ് പദവി കടുത്ത വെല്ലുവിളിയായിരുന്നെന്നും ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്താതെ ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസിലേക്ക് മടക്കിക്കൊണ്ടുവരണം. മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു പകരം മറ്റൊരു പ്രസ്ഥാനമില്ലെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago