പട്ടയവിതരണ നടപടികള്‍ ഊര്‍ജ്ജിതമാക്കും: റവന്യു മന്ത്രി
പൈനാവ്: ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
ഓരോ ആറുമാസം കൂടുമ്പോള്‍ പട്ടയവിതരണ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.
1.1.1977നു മുമ്പ് കൈവശക്കാരായ കര്‍ഷകരില്‍ പട്ടയം ലഭിക്കാനുള്ളവരും റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ പട്ടയത്തിന് അര്‍ഹരായവരുടെ കെട്ടിക്കിടക്കുന്ന അപേക്ഷകളിലും പുതിയ അപേക്ഷകളിലും 1993ലെ നിയമപ്രകാരവും 1964ലെ നിയമപ്രകാരവുമുള്ള അപേക്ഷകളിലും അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. പട്ടയം ലഭിച്ചവരില്‍ ഭൂമി ലഭ്യമാകാത്തവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.
സംസ്ഥാനത്ത് 31.10.2012 ല്‍ നിര്‍ത്തിവച്ച റീസര്‍വ്വെ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. റീസര്‍വ്വെ സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും റീസര്‍വ്വെ നടത്താത്ത വില്ലേജുകളില്‍ റീസര്‍വ്വെ നടത്തുന്നതിനും വൈകാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജില്ലയിലെ ഉപാധിരഹിത പട്ടയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്കും പെരിഞ്ചാംകുട്ടിയില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികളുടെ ഭൂമി പ്രശ്‌നവും പരിഹരിക്കാന്‍ അനുഭാവപൂര്‍ണമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കും.
ചിന്നാര്‍ മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നു മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."