കുഴല്‍പ്പണം ബി.ജെ.പിയുടേതെന്ന് പ്രതികള്‍ കോടതിയില്‍
തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പ്പണം ബി.ജെ.പിക്കാര്‍ കൊണ്ടുവന്നതാണെന്നും തങ്ങള്‍ക്കു പങ്കില്ലെന്നും പിടിയിലായ പ്രതികള്‍. പണം ബി.ജെ.പിക്കാര്‍ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും പ്രതികള്‍ കോടതിയില്‍ മൊഴി നല്കി. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിലെ 10 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളി.
കൊള്ളയടിക്കപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലും പണം കണ്ടെടുക്കാനുള്ളതിനാലും ജാമ്യം അനുവദിക്കരുതെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു വാദിച്ചു. പ്രതികള്‍ക്കു ഭീഷണിയുണ്ടെന്നും ഇവര്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷന് നിലപാടെടുത്തു. ഇത് അംഗീകരിച്ച് സെഷന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ ഹരജി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."