ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കണം;പരസ്പരം പടവെട്ടി നാല് ചാംപ്യന്‍ഷിപ്പ് ക്ലബ്ബുകള്‍
Premier League Qualification Matches Are beginning
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കണം;പരസ്പരം പടവെട്ടി നാല് ചാംപ്യന്‍ഷിപ്പ് ക്ലബ്ബുകള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ മത്സരങ്ങള്‍ അവസാന പാദത്തോടടുക്കുമ്പോള്‍ ആര് ലീഗ് ടൈറ്റിലില്‍ മുത്തമിടും എന്ന കാര്യം പ്രവചനാതീതമായി തന്നെ നിലനില്‍ക്കുകയാണ്.ലീഗിന്റെ ആരംഭത്തില്‍ ശക്തമായ പ്രകടനത്തിന്റെയും വ്യക്തമായ ലീഡിന്റെയും അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ആഴ്‌സണലിനെ പിന്തളളി മാഞ്ചസ്റ്റര്‍ സിറ്റി ഇപ്പോള്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. നിലവിലില്‍ ആഴ്‌സണലിനേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചിരിക്കുന്ന സിറ്റിക്ക് ഗണ്ണേഴ്‌സിനേക്കാള്‍ ഒരു പോയിന്റ് മാത്രം ലീഡാണ് കൂടുതലുളളത്. അതിനാല്‍ തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും ഇനിയുളള മത്സരങ്ങളില്‍ ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. അതിനൊപ്പം എതിര്‍ ടീമിന്റെ പരാജയത്തിനായി ആഗ്രഹിക്കേണ്ടതും ഇരു ടീമുകളുടേയും ആരാധകരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
എന്നാല്‍ പ്രീമിയര്‍ ലീഗ് പുരോഗമിക്കവെ ഇംഗ്ലീഷ് ഫുട്‌ബോളിലെ രണ്ടാം ഡിവിഷനായ ചാംപ്യന്‍ഷിപ്പില്‍ ലീഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ലീഗില്‍ 101 പോയിന്റുകള്‍ സ്വന്തമാക്കിക്കൊണ്ട് ബേണ്‍ലിയും 91 പോയിന്റുകള്‍ നേടി ഷെഫീല്‍ഡ് യുണൈറ്റഡും 2023-2024 സീസണിലേക്കുളള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലേക്ക് യോഗ്യത നേടിയുണ്ട്. ഇനി ഒരു ചാംപ്യന്‍ഷിപ്പ് ക്ലബ്ബിനും കൂടി ഇ.പി.എല്ലിലേക്ക് യോഗ്യതനേടാം അതിനായി ചാംപ്യന്‍ഷിപ്പില്‍ മൂന്ന് മുതല്‍ ആറ് വരെ സ്ഥാനം നേടിയ ക്ലബ്ബുകള്‍ ആദ്യം ഒരു ഇരുപാദ ക്വാളിഫിക്കേഷന്‍ സെമിഫൈനല്‍ കളിക്കുകയും അതില്‍ നിന്നും ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനല്‍ കളിച്ച് വിജയിക്കുന്ന ടീം പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടുകയുമാണ് ചെയ്യാറ്.
ഇത്തവണ മെയ് 13ന് നടന്ന ആദ്യ ഒന്നാം പാദ സെമിയില്‍ ലൂട്ടണ്‍ എഫ്.സിയും സണ്ടര്‍ലാന്‍ഡുമാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ സണ്ടര്‍ലാന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.
മെയ് 14 ന് കോണ്‍വെന്‍ട്രിയും മിഡില്‍സ്ബ്രൗട്ടും തമ്മിലാണ് മറ്റൊരു മത്സരം.
17 നും 18നും നടക്കുന്ന രണ്ടാംപാദ സെമിക്ക് ശേഷം 27ന് നടക്കുന്ന ഫൈനലോടെ അടുത്ത പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ നേടുന്ന മൂന്നാം ക്ലബ്ബ് ഏതെന്ന് നമുക്ക് അറിയാന്‍ സാധിക്കും.
Content Highlights: Premier League Qualification Matches Are beginning
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കണം;പരസ്പരം പടവെട്ടി നാല് ചാംപ്യന്‍ഷിപ്പ് ക്ലബ്ബുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."