HOME
DETAILS
MAL
കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയ കേസില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍
backup
June 26 2022 | 12:06 PM
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയ കേസില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍. ഇതില്‍ രണ്ട് ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
രണ്ട് കെട്ടിടങ്ങള്‍ക്ക് അനുമതി നല്കിയ കേസുകളില്‍ ഇവരെ ചോദ്യംചെയ്യുന്നു. ഓരോ കെട്ടിടത്തിനും അഞ്ചുലക്ഷം വീതം ഉടമ കൈക്കൂലി നല്‍കിയെന്നും കണ്ടെത്തി.
കെട്ടിട ഉടമ അബൂബക്കര്‍, മുന്‍ ഉദ്യോഗസ്ഥന് പി.സി.കെ രാജന്, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസര്‍ അലി, തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍കുമാര്‍, കെട്ടിട നികുതി വിഭാഗം ക്ലര്‍ക്ക് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."