HOME
DETAILS
MAL
ദേശാഭിമാനി ഓഫിസ് ആക്രമണം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ 50തോളം പേര്‍ക്കെതിരെ കേസെടുത്തു
backup
June 26 2022 | 13:06 PM
കല്‍പ്പറ്റ: ദേശാഭിമാനി ഓഫിസ് ആക്രമണത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേര്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നത്.എന്നാല്‍ കല്പറ്റ ദേശാഭിമാനിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യക്തമാക്കി.
പ്രവര്‍ത്തകരെ ശാന്തരാക്കി തിരിച്ച് കൊണ്ട് വരികയാണ് താന്‍ ചെയ്തതെന്നും കേസെടുത്ത് പേടിപ്പിക്കാമെന്ന് കരുതണ്ട അതിനൊന്നും വഴങ്ങില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."