കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
പാലക്കാട്: പട്ടാമ്പിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. പട്ടാമ്പി വള്ളൂര്‍ മേലെകുളത്തിലാണ് അപകടം. കൊടലൂര്‍ മാങ്കോട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍ (12) വളാഞ്ചേരി പന്നിക്കോട്ടില്‍ സുനില്‍ കുമാര്‍ മകന്‍ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുങ്ങാകുഴി ഇടുന്നതിനിടെ കുളത്തിലെ ചേറില്‍ കുടുങ്ങുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ പൊങ്ങി വരാതായപ്പോള്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ സമാനമായ രീതിയില്‍ എറണാകുളം വടക്കന്‍ പറവൂരില്‍ ചെറിയപല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. ചെറിയപല്ലം തുരുത്തു സ്വദേശി ബിജുവിന്റെയും കവിതയുടേയും മകള്‍ ശ്രീവേദ, കവിതയുടെ സഹോദരന്‍ ബിനു നിത ദമ്പതികളുടെ മകന്‍ അഭിനവ്, ശ്രീരാഗ് എന്നിവരാണ് മുങ്ങിമരിച്ചത്.
Two children drowned while bathing in the pool
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."