വിലകൂട്ടി ഹോണ്ട ആക്ടിവ; കടുത്ത മത്സരം നടക്കുന്ന വിപണിയില്‍ മണ്ടത്തരമെന്ന് വിമര്‍ശനം
Content Highlights: honda activa hike price
വിലകൂകൂട്ടി ഹോണ്ട ആക്ടിവ; കടുത്ത മത്സരം നടക്കുന്ന വിപണിയില്‍ മണ്ടത്തരമെന്ന് വിമര്‍ശനം
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സ്‌കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. പുറത്തിറങ്ങിയ കാലത്ത് തന്നെ വന്‍തോതില്‍ ജനപ്രീതി നേടിയെടുത്ത ഈ സ്‌കൂട്ടര്‍ മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ ഇഷ്ട വാഹനമായി മാറിയിട്ടുണ്ട്. ലക്ഷക്കണക്കിന് യൂണിറ്റുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ വിറ്റുപോയിട്ടുളള വാഹനം കടുത്ത മത്സരം നേരിടുന്ന ഇന്ത്യ പോലുളള വിപണികളില്‍ ഇപ്പോഴും ടോപ്പ് ചോയിസാണ്.
ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും മികച്ച ഫീച്ചറുകള്‍ വാഹനത്തില്‍ ചേര്‍ത്ത് വെച്ച് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഹോണ്ട ശ്രമിക്കാറുണ്ട്.എന്നാലിപ്പോള്‍ തങ്ങളുടെ സ്‌കൂട്ടര്‍വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഹോണ്ട എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഹോണ്ട ആക്ടിവയുടെ സ്റ്റാന്‍ഡേര്‍ഡ്, 125 സി.സി മുതലായ വ്യത്യസ്ഥ വേരിയന്റുകള്‍ സ്വന്തമാക്കണമെങ്കില്‍ ഇനി മുതല്‍ അധികം തുക നല്‍കേണ്ടി വരും.
ആക്ടിവയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 811 രൂപ വര്‍ദ്ധിച്ചപ്പോള്‍, 125 സി.സിയുടെ മോഡലിന് 1,177 രൂപയാണ് കമ്പനി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക്, പെട്രോള്‍ സ്‌കൂട്ടറുകളുടെ അതിപ്രസരമുളള അവസ്ഥയില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ക്ക് വില കൂട്ടുന്നത് ഒട്ടും ഹിതകരമല്ലെന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഹോണ്ടക്ക് നേരേ ഉയരുന്നുണ്ട്. അതിനാല്‍ തന്നെ കമ്പനി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുല്‍ക്കുമോ എന്ന് ഉറ്റു നോക്കുകയാണ് വാഹന പ്രേമികള്‍.
Content Highlights: honda activa hike price
വിലകൂകൂട്ടി ഹോണ്ട ആക്ടിവ; കടുത്ത മത്സരം നടക്കുന്ന വിപണിയില്‍ മണ്ടത്തരമെന്ന് വിമര്‍ശനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."