'കര്‍ണാടകയിലെ ഹിജാബ് നിരോധനം എടുത്തുമാറ്റും'; പ്രഖ്യാപനവുമായി കനീസ ഫാത്തിമ
'കര്‍ണാടകയിലെ ഹിജാബ് നിരോധനം എടുത്തുമാറ്റും'; പ്രഖ്യാപനവുമായി കനീസ ഫാത്തിമ
ബെംഗളൂരു: ഏറെ വിവാദമായ കര്‍ണാടകയിലെ ഹിജാബ് നിരോധനം കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തുകളയുമെന്നു സൂചന. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളിലൊന്ന് ഹിജാബ് നിരോധനമായിരുന്നെന്നാണു വിലയിരുത്തല്‍. സര്‍ക്കാര്‍ അധികാരമേറ്റശേഷം ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് വിവരം.
'ദൈവഹിതമുണ്ടെങ്കില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം വരുംദിനങ്ങളില്‍ ഞങ്ങള്‍ എടുത്തുകളയും. ആ പെണ്‍കുട്ടികള്‍ക്ക് തിരികെ പഠിക്കാനുള്ള അവസരം നല്‍കും. അവര്‍ക്കു പരീക്ഷകള്‍ എഴുതാന്‍ സാധിക്കും. വിലപ്പെട്ട 2 വര്‍ഷങ്ങളാണു പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത്' കോണ്‍ഗ്രസിലെ ഏക മുസ്‌ലിം വനിതാ എംഎല്‍എയായി ജയിച്ച കനീസ് ഫാത്തിമ പറഞ്ഞു. ഉത്തര ഗുല്‍ബറഗയില്‍ ബിജെപിയുടെ ചന്ദ്രകാന്ത് ബി.പാട്ടീലിനെ 2,712 വോട്ടുകള്‍ക്കാണു കനീസ് തോല്‍പ്പിച്ചത്.
2021 ഡിസംബറില്‍ ഉഡുപ്പിയിലെ ഒരു കോളജ് ഹിജാബ് ധരിച്ചെത്തിയ ആറ് പെണ്‍കുട്ടികളെ ക്ലാസുകളില്‍ നിന്ന് തടഞ്ഞതിനെത്തുടര്‍ന്നായിരുന്നു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെണ്‍കുട്ടികള്‍ കോളജില്‍ പ്രതിഷേധ പ്രകടനം നടത്തുകയും വൈകാതെ ഇത്തരം പ്രകടനങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കി ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികള്‍ പഠനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."