ഉംറ വിസയിലെത്തിയവരോട് രാജ്യം വിടാൻ നിർദേശം; സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി നിശ്ചയിച്ചു
ജിദ്ദ: സഊദി അറേബ്യയിൽ ഉംറ വിസയിലോ ചെറിയ സമയത്തേക്കുള്ള തീർത്ഥാടന വിസയിലോ എത്തിയവരോട് രാജ്യം വിടാൻ നിർദേശം. അടുത്ത മാസം മുതൽ ഹജ്ജിന് വേണ്ടിയുള്ള നടപടികൾ തുടങ്ങുന്നതിനാലാണ് മറ്റുള്ളവരോട് രാജ്യത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ നിർദേശം നൽകിയത്.
11-ാമത് ഇസ്‌ലാമിക ചാന്ദ്ര മാസമായ ദുൽ ഖഹദിന്റെ 29-ാം തീയതി (ഏകദേശം ജൂൺ 21 ന്) യാണ് തീർത്ഥാടകർക്ക് രാജ്യം വിടാനുള്ള അവസാന തിയ്യതിയായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോഴേക്കും തീർത്ഥാടകർ സഊദിയിൽ നിന്ന് പുറപ്പെടുന്നത് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉംറ കമ്പനികളെ അറിയിക്കുകയും ചെയ്തു.
ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന വിദേശ മുസ്‌ലിംകൾ, ദുൽ ഖഹദ് 1 മുതൽ ദുൽ ഹിജ്ജ നാലാം തീയതി വരെ സഊദി അറേബ്യയിൽ എത്തും.
തീർഥാടന വിസയുള്ള വിദേശ മുസ്‌ലിംകൾക്കും നിയമപരമായ റെസിഡൻസി പെർമിറ്റ് കൈവശമുള്ള രാജ്യത്തുള്ള വിദേശികൾക്കും മാത്രമേ ഹജ്ജ് അനുവദിക്കൂവെന്ന് സഊദി അധികൃതർ സ്ഥിരീകരിച്ചു.
നിയമലംഘനം നടത്തി പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് വൻ പിഴയാണ്. കൂടാതെ നാടുകടത്തുകയും, 10 വർഷത്തേക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് വരികയും ചെയ്യും.
കൂടുതൽ സഊദി അറേബ്യ വാർത്തകൾ ലഭിക്കാൻ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/IqrFuRJyyw6Cgfwa0Llope
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."