HOME
DETAILS
MAL
ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്ന പരുക്കേറ്റ യുവതി മരിച്ചു
backup
June 17 2021 | 04:06 AM
കൊല്ലം: തിരുവനന്തപുരം ആര്‍.സി.സി.യില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്.
മെയ് 15ന് ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റിരുന്നു. അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന്ആക്ഷേപമുയര്‍ന്നിരുന്നു. പിന്നാലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."