'വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവണമെന്നില്ല': ചെന്നിത്തലക്ക് വി.ഡി സതീശന്റെ മറുപടി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവണമെന്നില്ല. കൂടെ നില്‍ക്കുന്നവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
ഇന്ദിരാ ഭവനില്‍ കെ.സുധാകരന് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങിനിടെയാണ് രമേശ് ചെന്നിത്തല
പാര്‍ട്ടിക്കെതിരേ പരസ്യ വിമര്‍ശനം നടത്തിയത്. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്ന് കുറ്റപ്പെടുത്തിയ മുന്‍ പ്രതിപക്ഷനേതാവ് തനിക്കെതിരേ ബി.ജെ.പി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെയുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
സുധാകരനെതിരേ ഇതേ ആരോപണം വന്നപ്പോള്‍ താന്‍ പ്രതികരിച്ചുവെന്നും, അതായിരിക്കണം കോണ്‍ഗ്രസുകാരുടെ വികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ചിരിക്കുന്നവരെല്ലാം നമ്മുടെ സ്നേഹിതന്മാരാണെന്ന് കരുതരുത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവ പാഠമാണ് തനിക്കുള്ളത്. ഇത് സുധാകരന് പാഠമാകണമെന്നും സംസാരത്തിനിടെ ചെന്നിത്തല തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."