ശ്രീലങ്കയിൽ എണ്ണവിലയിൽ വീണ്ടും വർധന , ഡീസൽ ലിറ്ററിന് 460 ലങ്കൻ രൂപ, പെട്രോൾ 550
കൊളംബോ
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുന്ന ശ്രീലങ്കയിൽ എണ്ണവില വീണ്ടും കൂട്ടി. നേരത്തെ തന്നെ റെക്കോർഡ് ഉയരത്തിലെത്തിനിൽക്കുന്ന ഡീസൽ വില 15 ശതമാനവും പെട്രോൾ വില 22 ശതമാനവും കൂട്ടുകയായിരുന്നു. ഇതോടെ ഡീസൽ ലിറ്ററിന് 460 ലങ്കൻ രൂപയും പെട്രോൾ ലിറ്ററിന് 550 രൂപയും ആയി. സിലോൺ പെട്രോളിയം കോർപറേഷനാണ് ഇക്കാര്യം അറിയിച്ചത്.
പണം കൊടുത്താലും ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ ശ്രീലങ്കയിലുള്ളത്. ലങ്കയിലേക്ക് കപ്പൽമാർഗം എണ്ണയെത്തുന്നത് വൈകുമെന്ന് ഊർജമന്ത്രി കാഞ്ചന വിജിശേഖര പറഞ്ഞു.
അതേസമയം, ഇന്ധനക്ഷാമത്തെ തുടർന്ന് രാജ്യത്തെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട വരിയാണ്. കിലോമീറ്ററുകളാണ് പല വരികളുടെയും നീളം.
ഒന്നും രണ്ടും ദിവസം വരെ വരിനിൽക്കേണ്ട സാഹചര്യമു ള്ളതിനാൽ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് പോകുകയാണ് പലരും. ഇത് റോഡ് തടസത്തിനും കാരണമാവുന്നുണ്ട്. ഈ രീതി അവസാനിപ്പിക്കണമെന്ന് ഊർജ മന്ത്രി വിജിശേഖര വാഹന ഉടമകളോട് അഭ്യർഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."